പാകിസ്താനെതിരായ പ്രസ്താവന തയാറാക്കാന്‍ സുഷമയെ സഹായിച്ചത് ശശി തരൂര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാകിസ്താന് വധശിക്ഷക്കു വിധിച്ച കുല്ഭൂഷണ് ജാദവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവന തയാറാക്കാന്‍ സുഷമ സ്വരാജിന് ഒരു കൈ സഹായമായത് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശിതരൂര്‍. മുന്‍ യു.എന്‍ പ്രതിനിധികൂടിയായ ശശി തരൂരിനോട് ഇരുസഭകളിലും പ്രസ്താവന നടത്താന്‍ സഹായിക്കണമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് അഭ്യര്‍ഥിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സഹായം തേടിയതോടെ ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അനുമതിയോടെയാണ് തരൂര്‍ പ്രസ്താവന തയാറാക്കാന്‍ മുന്നോട്ടുവന്നത്.
എല്ലാ ഇന്ത്യക്കാരെയും ബാധിക്കുന്ന വിഷയമാണ് ഇതെന്ന് പിന്നിട് തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാക് നടപടി ഇന്ത്യക്കുമാത്രമല്ല രാജ്യാന്തര നിയമങ്ങളുടെ ലംഘനവും അതിനോടുള്ള വെല്ലുവിളിയുമാണെന്ന് തരൂര്‍ പറഞ്ഞു.
നയതന്ത്രതലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പ്രസ്താവന തയാറാക്കാന്‍ ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുന്നത് ഇതാദ്യമല്ല. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന് ലഖ്്വിക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവന തയാറാക്കുന്നിതിന് പ്രധാനമന്ത്രി മോദി ശശി തരൂരിന്റെ സഹായം തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."