HOME
DETAILS

ഓര്‍മയില്ലെങ്കിലെന്ത്, ബുദ്ധിയുണ്ടല്ലോ

  
backup
April 11 2017 | 22:04 PM

%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d


സി.പി.ഐക്കാര്‍ക്ക് ഓര്‍മശക്തി പണ്ടേ കുറവാണ്. പഴയതും പുതിയതുമായ പലതും അവര്‍ മറക്കും. നില്‍ക്കുന്ന മുന്നണി ഏതെന്നോ പാര്‍ട്ടിയുടെ അവസ്ഥതന്നെ എന്തെന്നോവരെ അവര്‍ മറന്നുപോയ സന്ദര്‍ഭങ്ങളുണ്ട്. ഇത്തരം മറവികളുടെ ഫലമായാണു പണ്ട് ആനയും അമ്പാരിയും ആള്‍ത്തിരക്കുമൊക്കെ ഉണ്ടായിരുന്ന ആ പുരാതന തറവാട്ടില്‍ ഇപ്പോള്‍ ആള്‍പ്പെരുമാറ്റം കുറഞ്ഞത്.
അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിന്റെ കൂടെയായിരുന്നു പാര്‍ട്ടിയുടെ പൊറുതി. അന്ന് ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും കാട്ടിക്കൂട്ടിയ അതിക്രമങ്ങളെയെല്ലാം സ്വന്തം നിലമറന്നു പിന്തുണച്ചു. സി.പി.ഐയുടെ ആഗോള തറവാട്ടുകാരണവരായ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ദിരാഭരണത്തെ പിന്തുണച്ച കാലം കൂടിയായിരുന്നു അത്. അവിടെനിന്നു തിട്ടൂരങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലാണെന്നുപോലും സി.പി.ഐ നേതാക്കള്‍ മറന്നു. പാര്‍ട്ടി ആസ്ഥാനം മോസ്‌കോയിലാണെന്നു ധരിച്ചുപോയ നേതാക്കള്‍ മോസ്‌കോ സര്‍ക്കുലറുകള്‍ക്കനുസരിച്ചു ജീവിച്ചു. ഈ മറവിയുടെ വിഭ്രാന്തിയില്‍നിന്ന് ഉണര്‍ന്നപ്പോഴേയ്ക്കും കാലിനടിയില്‍നിന്നു മണ്ണ് ഒരുപാട് ഒലിച്ചുപോയിരുന്നു.
പിന്നീട്, സി.പി.എമ്മിനൊപ്പം കൂടി ഇടതുമുന്നണിയുണ്ടാക്കിയിട്ടു നാലു പതിറ്റാണ്ടിനോടടുത്തായെങ്കിലും അക്കാര്യം ഇടയ്‌ക്കൊക്കെ മറന്നുപോകുന്നു. പ്രായം കൂടുന്തോറും പാര്‍ട്ടിക്കു മറവിയും കൂടുകയാണ്. കേരളത്തില്‍ ഭരണപക്ഷത്താണുള്ളതെന്നു സി.പി.ഐക്കാര്‍ പലപ്പോഴും ഓര്‍ക്കാറില്ല. നിലമ്പൂരില്‍ പൊലിസുകാര്‍ രണ്ടു മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നപ്പോള്‍ കാനം രാജേന്ദ്രനും കൂട്ടരും കാലംപോലും മറന്നു. പഴയ പുന്നപ്ര-വയലാറിന്റെയോ കൊല്‍ക്കത്ത തീസിസിന്റെയോ കാലത്താണു പ്രവര്‍ത്തിക്കുന്നതെന്നു ധരിച്ചതുകൊണ്ടാവാം, നേതാക്കള്‍ പൊലിസിനെ കുറ്റംപറഞ്ഞു വല്യേട്ടന്റെ നീരസം വല്ലാതങ്ങ് ഏറ്റുവാങ്ങി.
അവിടെയും നിന്നില്ല. വിവരാവകാശം, മൂന്നാര്‍ തുടങ്ങി പല വിഷയങ്ങളിലും സി.പി.ഐക്കാര്‍ നില മറന്നു. ഏറ്റവുമൊടുവില്‍ സര്‍ക്കാരിനെ ഏറ്റവുമധികം വെള്ളം കുടിപ്പിച്ച ജിഷ്ണുവിന്റെ മാതാവ് മഹിജയുടെ സമരത്തില്‍ സി.പി.ഐയുടെ മറവിരോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തി. അവര്‍ സ്വീകരിച്ച നിലപാടു കണ്ടപ്പോള്‍ ശരിക്കുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോ കാനം രാജേന്ദ്രനോ എന്നു ജനം സംശയിക്കുന്ന നിലവരെയെത്തി. സ്ഥിരം പ്രതിപക്ഷനേതാവായ വി.എസ് അച്യുതാനന്ദന്‍ പോലും അപ്രസക്തനായി.
ഇതെല്ലാം കണ്ട് സഹികെട്ടപ്പോഴാണു പ്രകാശ് കാരാട്ടിന് ഇടപെടേണ്ടി വന്നത്. ഡല്‍ഹിയില്‍ ഇപ്പോള്‍ കാര്യമായ പണിയൊന്നുമില്ലാതെ നടക്കുന്ന കാരാട്ട് മെനക്കെട്ട് കേരളത്തിലെത്തി. നില്‍ക്കുന്നത് ഇടതുമുന്നണിയിലാണെന്നു സി.പി.ഐ ഓര്‍ക്കണമെന്നു കാരാട്ട് പരസ്യമായിത്തന്നെ മുന്നറിയിപ്പു നല്‍കി. എന്നാല്‍, ദേശീയരാഷ്ട്രീയത്തില്‍ ഏറെ മെലിഞ്ഞുണങ്ങിയ വല്യേട്ടന്റെ ശൗര്യം പണ്ടേപോലെ ഫലിക്കില്ലെന്ന തിരിച്ചറിവുകൊണ്ടാവാം കാനവും കൂട്ടരും അതിന് ഉടന്‍ മറുപടി പറഞ്ഞില്ല.
എങ്കിലും, കടുപ്പത്തില്‍ തിരിച്ചടിക്കാന്‍ വൈകാതെ അവര്‍ക്ക് അവസരം കിട്ടി. മഹിജയുടെ സമരത്തോടു മുഖ്യമന്ത്രിയും സി.പി.എമ്മും കാണിച്ച പിടിവാശി പരാജയപ്പെടുമെന്നുറപ്പായപ്പോള്‍ ഒരുവിധം മുഖം രക്ഷിക്കാന്‍ ഒടുവില്‍ കാനത്തെ തന്നെ ശരണം പ്രാപിക്കേണ്ടി വന്നു. സമരത്തോടു തുടക്കം മുതല്‍ അനുഭാവം കാട്ടിയ കാനം ഞായറാഴ്ച രാവിലെ മധ്യസ്ഥന്റെ റോളില്‍ ഇറങ്ങിയപ്പോഴാണ് ഒത്തുതീര്‍പ്പിനു വഴിതെളിഞ്ഞത്. രാത്രി സമരം ഒത്തുതീര്‍പ്പിലെത്തി എ.കെ.ജി സെന്ററിലും ഭരണസിരാകേന്ദ്രത്തിലും ആശ്വാസനിശ്വാസമുയര്‍ന്നപ്പോള്‍ കാനം ഒരു കാര്യം പറഞ്ഞു.
സാമാന്യബുദ്ധിയുണ്ടായിരുന്നെങ്കില്‍ ഈ പ്രശ്‌നം നേരത്തെതന്നെ പരിഹരിക്കാമായിരുന്നുവെന്ന്. ആര്‍ക്കാണു സാമാന്യബുദ്ധി ഇല്ലാത്തതെന്നു കാനം പറഞ്ഞിട്ടില്ലെങ്കിലും കവി ഉദ്ദേശിച്ചതാരെയാണെന്നു കേട്ടവര്‍ക്കൊക്കെ മനസ്സിലായി. അത് 'എന്നെക്കുറിച്ചു തന്നയാണെ'ന്ന് പിടിവാശി കാണിച്ചു കാര്യങ്ങള്‍ ഇത്ര വഷളാക്കിയവര്‍ക്കും മനസ്സിലായിക്കാണും. ഏതായാലും സി.പി.ഐക്കാര്‍ക്ക് ഓര്‍മക്കുറവുണ്ടെങ്കിലും ആവശ്യത്തിനു ബുദ്ധിയുണ്ടെന്നു കാനം പറയുമ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ ആരുമതു തള്ളിക്കളയുമെന്നു തോന്നുന്നില്ല.
*** *** ***
'ഹസ്സന്റെ ഹര്‍ത്താല്‍പോലെ' എന്നൊരു ചൊല്ല് കേരളരാഷ്ട്രീയത്തിനു സംഭാവന നല്‍കുക കൂടി ചെയ്തുകൊണ്ടാണു മഹിജയുടെ സമരം അവസാനിച്ചത്. ചൊല്ലില്‍ പറയുന്നയാള്‍ ആധുനിക കാലത്തെ ഗാന്ധിസത്തിന്റെ ഒരേയൊരു സംരക്ഷകനായ സാക്ഷാല്‍ എം.എം ഹസ്സന്‍ തന്നെ. തികഞ്ഞ സമാധാനവാദിയായ ഹസ്സന് ഹര്‍ത്താലെന്നു കേട്ടാല്‍ പണ്ടേ വെറുപ്പാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ ഏര്‍പാടൊന്ന് ഒഴിവാക്കിക്കിട്ടാന്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസം കിടക്കുകവരെ ചെയ്തിട്ടുണ്ട് ഹസ്സന്‍.
ഹസ്സനോളം വരില്ലെങ്കിലും ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഹര്‍ത്താലിന്റെ ശത്രുക്കളിലൊരാളാണ്. ഹര്‍ത്താല്‍ നിരോധിക്കാന്‍ ചെന്നിത്തല നിയമസഭയില്‍ ഘോരഘോരം സംസാരിച്ചതു കേരളചരിത്രത്തില്‍ ഒരിക്കലും മായാത്ത ഏടാണെന്നു കോണ്‍ഗ്രസുകാര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കുമറിയാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പറഞ്ഞ രണ്ടു നേതാക്കള്‍ക്കും കഴിഞ്ഞദിവസം ഹര്‍ത്താലിനോടൊപ്പം നില്‍ക്കേണ്ടി വന്നു. ഡി.ജി.പി ഓഫിസിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ മാതാവിനെതിരായ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസും പാര്‍ട്ടി നേതൃത്വം നല്‍കുന്ന യു.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിക്കേണ്ട ഗതികേടിലെത്തി. പൊതുജനവികാരം ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്നും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ബി.ജെ.പി അതില്‍നിന്നു രാഷ്ട്രീയമുതലെടുപ്പു നടത്തുമെന്നും മനസ്സിലായപ്പോള്‍ വേറെ വഴിയില്ലെന്നു വന്നു.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുകകൂടി ചെയ്യുന്ന സാഹചര്യത്തില്‍ ജനവികാരത്തോടൊപ്പം നിന്നില്ലെങ്കില്‍ പണി കിട്ടുമെന്നു മനസ്സിലാക്കാന്‍ കാനത്തോളം ബുദ്ധിയൊന്നും വേണ്ടല്ലോ. ഏതായാലും അതിന്റെ പേരില്‍ അവര്‍ ഏറെ പഴി കേട്ടു. പഴയ ഹര്‍ത്താല്‍വിരോധം എവിടെപ്പോയെന്ന് സി.പി.എമ്മുകാര്‍ തലങ്ങും വിലങ്ങും ചോദിച്ചപ്പോള്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഹസ്സനും ചെന്നിത്തലയും പെട്ട പാട് കേരളം ചാനലുകളിലൂടെ കണ്ടു.
കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഹര്‍ത്താല്‍ വിരോധത്തിന്റെ പേരില്‍ ഓരോന്നു പറഞ്ഞും ചെയ്തും മാധ്യമശ്രദ്ധ നേടുന്ന കാലത്തു ഭാവിയില്‍ ഇങ്ങനെയൊക്കെ വേണ്ടിവരുമെന്ന് ഇവര്‍ ചിന്തിച്ചു കാണില്ല. അധികാരരാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കുമ്പോള്‍ ഒരുകാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ആവേശം കയറി എന്തെങ്കിലുമൊക്കെ വിളിച്ചുപറയരുത്. അവിടെ നാളെ ആരെന്നുമെന്തെന്നും ആര്‍ക്കുമറിയില്ല. അതുകൊണ്ടുതന്നെ ഒരഭിപ്രായവും ഇരുമ്പുലക്കയായി കാലാകാലവും കൊണ്ടുനടക്കാനാവില്ല.
പലതും തരംപോലെ മാറ്റിപ്പറയേണ്ടി വരും. അങ്ങനെ പറയുമ്പോള്‍ വലിയ പഴി കേള്‍ക്കാതിരിക്കാന്‍ ബുദ്ധിയുള്ള നേതാക്കള്‍ പണ്ടുകാലം മുതല്‍ സ്വീകരിക്കുന്ന ഒരു തന്ത്രമുണ്ട്. ഒന്നിനെയും തീര്‍ത്തും എതിര്‍ക്കുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. അതിനായി നിര്‍ഭാഗ്യകരം, അപലപനീയം, സ്വാഗതാര്‍ഹം തുടങ്ങി സൗകര്യമുള്ള പദങ്ങള്‍ നമ്മുടെ രാഷ്ട്രീയ പദാവലിയില്‍ സുലഭമാണ്. സൗകര്യംപോലെ എടുത്തുപ്രയോഗിച്ചാല്‍ നാണക്കേട് ഒഴിവാക്കാം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago