HOME
DETAILS

വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന പശു ഫാമിനെതിരെ നാട്ടുകാര്‍ രംഗത്ത്

  
backup
June 24 2018 | 07:06 AM

%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b9%e0%b5%80%e0%b4%a8%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4-3

 

ചെങ്ങന്നൂര്‍: ചെറിയനാട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ അരിയന്നൂര്‍ ശ്ശേരില്‍ ലക്ഷം വീട് ( വരാപ്പുഴ) കോളനിയോട് ചേര്‍ന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പശു ഫാമിനെതിരെ നാട്ടുകാര്‍ രംഗത്ത്.
പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുപോലും ഫാം പ്രവര്‍ത്തനം തുടരുകയാണ്. ഫാമിനോട് ചേര്‍ന്ന് തൊട്ടടുത്തുള്ള പുത്തരിതോട്ടിലേക്കാണ് ഫാമില്‍നിന്നുള്ള മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് .ഈ തോട് അച്ചന്‍കോവിലാറ്റിലേക്കാണ് ചെന്നു ചേരുന്നത് . നാട്ടുകാരായ മുഴുവന്‍ ആളുകളുടേയും കുടിവെള്ള ശ്രോതസ്സായ അച്ഛന്‍ കോവിലാറും ഇതോടെ മലിനമാവുകയാണ്. 40 സെന്റ് സ്ഥലത്താണ് ഫാം പ്രവര്‍ത്തിക്കുന്നത്. ഫാമിനുള്ളില്‍ 1500 റോളം താറാവും കോഴിക്കുഞ്ഞുങ്ങളും ഉണ്ട് .ഇവയ്ക്കു പുറമേ പശു ,പോത്ത് എന്നിവയും.ഇവയുടെ വിസര്‍ജ്യ വസ്തുക്കള്‍ മുഴുവനും പുത്തരിത്തോട്ടിലേക്ക് ഒഴുക്കി വിടുകയാണ്.ഫാമിന്റെ ഒരു വശത്തായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം പരന്നൊഴുകുകയാണ്. സമീപമവാസികളുടെ കിണറുകളിലും ഈ ഉറവയാണ് ചെന്നുചേരുക.
ഫാമിനെതിരെ നാട്ടുകാര്‍ സംഘടിച്ച് ആര്‍ .ഡി.ഒ ,ജില്ലാ കളക്ടര്‍ ,ഡി.എം.ഒ. വില്ലേജ് പഞ്ചായത്ത് അധികൃതര്‍ പി.എച്ച് സെന്റര്‍ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതിയുമായി പോയെങ്കിലും നാളിതുവരെ നടപടിയുണ്ടായില്ല.ഫാമിനോട് ചേര്‍ന്നും, അതിനു സമീപവും ഏകദേശം 110 ഓളം കുടുബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട് .
പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുകയാണ്.ദുര്‍ഗന്ധവും കീടങ്ങളുടെ ശല്യവും അസഹനീയമാണെന്നും നാട്ടുകാര്‍ പറയുന്നു.ഇവിടെ താമസിക്കുന്ന കുഞ്ഞുങ്ങളടക്കം ശരീരമാസകലം ചൊറിഞ്ഞു പൊട്ടുകയും ചെയ്യുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പ് ബയോഗ്യാസ് നിര്‍മ്മാണത്തിനാവശ്യമായ ടാങ്ക് നിര്‍മ്മിക്കുന്ന പ്ലാന്റായിരുന്നു ഇവിടം .ഇതിനാവശ്യമായ കെമിക്കലിന്റെ ഗന്ധവും ,അന്തരീക്ഷ മലിനീകരണവും കാരണം പരിസരവാസികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്ലാന്റ് പൂട്ടേണ്ടി വന്നു. അതിനു ശേഷമാണ് സ്വകാര്യ വ്യക്തി പശു ഫാം തുടങ്ങിയത്.
കാലങ്ങളായി പഞ്ചായത്തും രാഷ്ട്രീയ പാര്‍ട്ടികളും ഫാമുമായി ബന്ധപ്പെട്ട് ഉടമയുമായി സംസാരിക്കാറുണ്ടെങ്കിലുംനിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാതെ മുന്‍പോട്ടു പോവുകയാണെന്ന് വാര്‍ഡ് മെമ്പര്‍ സരസ്വതി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago