ക്രെഡിറ്റ് സൊസൈറ്റിയുടെ മറവില്‍ പരിയാരത്ത് ക്രമക്കേടെന്ന് ആരോപണം
കണ്ണൂര്‍: പരിയാരം മെഡിക്കല്‍കോളജില്‍ അഞ്ചുവര്‍ഷ കാലമായി എംപ്ലോയിസ് കോഓപ്പറേറ്റിവ് സൊസൈറ്റി എന്ന ക്രെഡിറ്റ് സൊസൈറ്റിയുടെ മറവില്‍ നടക്കുന്ന ക്രമക്കേടിനു മാനേജ്‌മെന്റ് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണം.
ഇടതുപക്ഷ ഭരണകാലത്ത് നിയമിതരായ ജീവനക്കാരോടൊപ്പം മുന്‍കാലങ്ങളില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചിലരും ചേര്‍ന്നു മെഡിക്കല്‍ കോളജ് ജോലിയിലും കൂടുതല്‍സമയം സമാന്തര പ്രവര്‍ത്തനവുമായാണു മുന്നോട്ടുപോകുന്നതെന്നു മുസ്‌ലിംലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.വി അബ്ദുല്‍ഷുക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മെഡിക്കല്‍കോളജില്‍ കാന്റീന്‍ നല്‍കുമ്പോള്‍ വന്‍തുക സെക്യൂരിറ്റി വാങ്ങി ദിവസവാടക ഈടാക്കുന്നുണ്ട്. എന്നാല്‍ കേവലം ഒരുവിഭാഗത്തിനു മാത്രം സാമ്പത്തിക നേട്ടം മുന്‍നിര്‍ത്തി ഭരണസമിതി കോളജിനകത്തും പുറത്തും മേല്‍പറഞ്ഞ സൊസൈറ്റിക്കു കഫ്റ്റീരിയകളും സൂപ്പര്‍മാര്‍ക്കറ്റും പഴയ സാനിട്ടോറിയം ബില്‍ഡിങ് തന്നെ നല്‍കി കാറ്ററിങ് റസ്റ്റോറന്റ് സംവിധാനവുംഅനുവദിച്ചിട്ടുണ്ട്. പരിസരത്ത് പാര്‍ക്കിങ് സ്ഥലം ഇടിച്ചുനിരപ്പാക്കി കാറ്ററിങ് സംവിധാനത്തിനു കെട്ടിടം നിര്‍മിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഒ.പി അബ്ദുല്‍ഖാദറും ഒപ്പമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."