HOME
DETAILS

നിരീക്ഷ പദ്ധതി: കുഞ്ഞുങ്ങളിലെ പോഷക വൈകല്യം തിരിച്ചറിയാന്‍ അട്ടപ്പാടി മോഡല്‍ സോഫ്റ്റ്‌വെയര്‍ ജില്ലയിലും

  
backup
June 24 2018 | 08:06 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%99%e0%b5%8d

 

കാക്കനാട്: കുഞ്ഞുങ്ങളിലെ പോഷക വൈകല്യം ശാസ്തീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ച് ആവശ്യമായ തുടര്‍ നടപടികളെടുക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിരീക്ഷ പദ്ധതി. അട്ടപ്പാടിയില്‍ നടപ്പാക്കിയ മാതൃകയില്‍ സോഫ്റ്റ് വെയര്‍ സൗകര്യം ഒരുക്കി കുട്ടികളിലെ പോഷണ വൈകല്യം തിരിച്ചറിയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ സംയോജിത ശിശു വികസന ഉദ്യോഗസ്ഥര്‍ അങ്കണവാടി സന്ദര്‍ശനം നടത്തുന്ന അവസരത്തില്‍ കുട്ടികളുടെ വളര്‍ച്ചാ ചാര്‍ട്ട് പരിശോധിക്കുന്നതിനിടെ ജനസമയത്ത് സ്വാഭാവിക തൂക്കത്തോടെ ജനിച്ച പല കുട്ടികള്‍ക്കും പിന്നീട് ഗുരുതര തൂക്കക്കുറവുള്ളതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് ആദ്യമായാണ് കുഞ്ഞുങ്ങളിലെ വളര്‍ച്ചാ നിരീക്ഷണത്തിന് ഒരു ജില്ലാ പഞ്ചായത്ത് ശാസ്ത്രീയ പരിശോധനാ മാര്‍ഗ്ഗങ്ങളും പ്രതിവിധിയും നടപ്പിലാക്കുന്നത്. അട്ടപ്പാടിയില്‍ ജാതക് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് കുഞ്ഞുങ്ങളിലെ വളര്‍ച്ചക്കുറവ് സ്ഥിരീകരിക്കുന്നത്. അതുപ്രകാരം ജില്ലയിലെ 17 ഗ്രാമ പഞ്ചായത്തുകളിലെ തൂക്കക്കുറവുണ്ടെന്നു കാഴ്ചയില്‍ മനസ്സിലാകുന്ന കുട്ടികളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ ചേര്‍ത്തപ്പോള്‍ 20 പേര്‍ക്ക് ഗുരുതര പോഷണവൈകല്യം ബാധിച്ചതായി കണ്ടെത്തി. കുട്ടിയുടെ ഭാരം, ഉയരം, മുകള്‍ കൈമധ്യത്തിന്റെ ചുറ്റളവ്, പ്രായം തുടങ്ങിയ വിവരങ്ങളാണ് സോഫ്റ്റ് വെയറില്‍ നല്‍കുക.
ഇവ തമ്മിലുള്ള അനുപാതത്തെ ആശ്രയിച്ചാണ് കുട്ടിയുടെ വളര്‍ച്ച വിലയിരുത്തുന്നത്. പോഷകവൈകല്യം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സയും ചികിത്സാധിഷ്ഠിത ഭക്ഷണക്രമമനുസരിച്ചുള്ള ഭക്ഷണവും നല്‍കുന്നതിന് ഇത്തരത്തിലൊരു ശാസ്ത്രീയ സംവിധാനം കൂടിയേ തീരൂ എന്ന തിരിച്ചറിവിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. അട്ടപ്പാടിയില്‍ സോഫ്റ്റ് വെയര്‍ രൂപകല്‍പന ചെയ്തു നല്‍കിയ കല്‍ക്കട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഡ്ഡി ഫൗണ്ടേഷനാണ് ജില്ലയിലും സോഫ്റ്റ് വെയര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ഇവ ഉപയോഗിക്കുന്നതിനു പരിശീലനം നല്‍കും. കുമാരി ക്ലബ്ബുകള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു: കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ ഓരോ പഞ്ചായത്തിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും അംഗസംഖ്യ കൂടുതലുള്ളതുമായ അഞ്ചു വീതം അങ്കണവാടിതല കുമാരി ക്ലബ്ബുകള്‍ക്ക് റഫറന്‍സ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. പൊതുവിജ്ഞാനം, ജീവിതനൈപുണി, ചരിത്രം മുതലായ വിഷയങ്ങളിലുള്ളതാണ് പുസ്തകങ്ങള്‍. മിനി ലൈബ്രറി സജ്ജമാക്കാവുന്ന വിധത്തില്‍ ഓരോ ക്ലബ്ബുകള്‍ക്കും വ്യത്യസ്ത പുസ്തകങ്ങളാണ് നല്‍കിയിട്ടുള്ളത്. സ്റ്റേറ്റ് ബുക്ക് മാര്‍ക്കാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  5 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  17 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  25 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago