ചമ്പക്കര-എരൂര്‍ പാലം അപകടാവസ്ഥയില്‍; പുനര്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു
മരട്: ചമ്പക്കര എരൂര്‍പാലം പുനര്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ഈ പാലത്തിതിലൂടെ ചെറിയ വാഹനങ്ങള്‍ മാത്രം കടന്ന് പോകുന്നതിനുള്ള സൗകര്യമാണുള്ളത്.
ചമ്പക്കകര, എരൂര്‍ നിവാസികള്‍ക്ക് തൃപ്പൂണിത്തുറയില്‍ പ്രവേശിക്കാതെ ഇരു വശങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് ഈ പാലം പ്രയോജനകരമാണ്.
കാലപ്പഴക്കത്താല്‍ പാലം അപകടാവസ്ഥയിലായിരിക്കുകയാണ്. പാലത്തിന്റെ കൈവിരികള്‍ ജീര്‍ണ്ണിച്ച് നശിക്കുന്നു. പാലത്തിന്റെ ഒരറ്റം ചമ്പക്കര മാര്‍ക്കറ്റിനു സമീപത്താണ് വന്നു ചേരുന്നത്.
രാവിലെ മാര്‍ക്കറ്റ് സമയങ്ങളില്‍ ഇതു വഴി കാല്‍നടക്കാരുടെയും ചെറിയ വാഹനങ്ങളുടെയും വലിയ തിരക്കാണ് അനുഭവപെടുന്നത്. നിലവിലെ നടപ്പാത നവീകരിച്ചു വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനുള്ള സൗകര്യത്തോടെ പാലം പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നടപ്പാത നിലനിര്‍ത്തി സമാന്തരമായി മറ്റൊരു പാലം നിര്‍മിക്കണമെന്ന ആവശ്യവും ശക്തമാണ്. ചമ്പക്കര കനാലിനു കുറുകെ അപകടാവസ്ഥയിലുള്ള ചമ്പക്കര എരൂര്‍ പാലം പ്രൊഫ.കെ.വി.തോമസ്, പി.ടി.തോമസ് എം.എല്‍.എ എന്നിവര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു.
ചമ്പക്കര, എരൂര്‍ പ്രദേശങ്ങളുടെ വികസനത്തിന് പുതിയ പാലമാണ് അഭികാമ്യമെന്ന് കെ.വി തോമസ് പറഞ്ഞു.
പഴയ പാലത്തിന്റെ പുനരുദ്ധാരണം, പുതിയ പാലത്തിന്റെ നിര്‍മ്മാണം എന്നിവയെക്കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുന്നതിനായി സ്ഥലം എം.എല്‍.എ മാരായ പി.ടി തോമസ്, എം. സ്വാരാജ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, സ്ഥലം കൗണ്‍സിലര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്നും പാലം നിര്‍മ്മാണത്തിന് ആവശ്യമായ തുക എം.പി.ഫണ്ടില്‍ നിന്ന് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചി നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി.സാബു., തൃപ്പൂണിത്തുറ നഗരസഭാംഗം ജോഷി സേവ്യര്‍, എം.എക്‌സ്. സെബാസ്റ്റിന്‍, കെ.കെ.പ്രദീപ്, പി.പി.ദിവാകരന്‍ എന്നിവര്‍ എം.പി, എം.എല്‍.എ എന്നിവരോടൊപ്പം എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."