HOME
DETAILS
MAL
സൈനികരുടെ ചിത്രങ്ങള്‍ പ്രചാരണത്തിനുപയോഗിക്കരുതെന്ന് കമ്മിഷന്
backup
March 10 2019 | 01:03 AM
ന്യൂഡല്‍ഹി: സൈനികരുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
അഭിനന്ദനന്റെ ചിത്രം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യം വ്യക്തമാക്കിയത്.
2013ല്‍ സൈന്യത്തിന്റെ വിഡിയോ ദൃശ്യങ്ങളോ ചിത്രങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ ലംഘനമുണ്ടായാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും കമ്മിഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."