HOME
DETAILS

ഭര്‍ത്താവിനെ അന്യായമായി പ്രതി ചേര്‍ത്തു; യുവതി പൊലിസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നു

  
backup
June 24 2018 | 08:06 AM

%e0%b4%ad%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

 


കുമളി: അയല്‍വാസികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ മാത്രം പ്രതിചേര്‍ത്ത് റിമാന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആദിവാസി യുവതി കൈക്കുഞ്ഞുമായി പൊലിസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നു. കുമളി കുഴിക്കണ്ടം കണ്‍മണി ഹൗസില്‍ ജയകുമാറിന്റെ ഭാര്യ രാജേശ്വരി (23) ആണ് പ്രതിഷേധിച്ചത്. രണ്ടും നാലും വയസുള്ള ജെസിക, അക്ഷ, ഭര്‍ത്താവിന്റെ പിതാവ് മായവര്‍, മാതാവ് ഭാഗ്യം എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഇവരുടെ അയല്‍വാസി സുബ്രഹ്മണിയുമായി ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ മകളുടെ സ്‌കൂളില്‍ പോയവഴിക്ക് വഴക്കുണ്ടാക്കിയിരുന്നു. തടസം പിടിക്കാനെത്തിയ രാജേശ്വരിയെ മര്‍ദിക്കുകയും ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പറയുന്നു. മര്‍ദനം ഏറ്റതിനെ തുടര്‍ന്ന് ഇവര്‍ രാവിലെ തന്നെ സ്റ്റേഷനിലെത്തി കാര്യങ്ങള്‍ അറിയിച്ചു. ആശുപത്രിയിലെത്തി അഡ്മിറ്റാകാന്‍ പോലിസ് സ്റ്റേഷനില്‍ നിന്നറിയിച്ചു. പിന്നീട് മൊഴിയെടുത്ത ശേഷം ഇവരോട് സ്റ്റേഷനിലെത്തി ഇന്‍സ്‌പെക്ടറെ കാണണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. 10 മണിയോടെ സ്റ്റേഷനിലെത്തിയെങ്കിലും ഒരു മണിക്കാണ് ഇവര്‍ക്ക് ഇന്‍സ്‌പെക്ടറെ കാണാന്‍ കഴിഞ്ഞത്. എസ്.ഐയെ കാണാന്‍ സി.ഐ നിര്‍ദേശിച്ചു. പിന്നീട് എസ്.ഐ കണ്ടെങ്കിലും മറ്റൊരു കേസുമായി ബന്ധപ്പെട്ട് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയാണെന്നറിയിച്ചു. പിന്നീട് രാത്രി എട്ടരയോടെയാണ് ജയകുമാറിനെ റിമാന്റ് ചെയ്യാനായി പൊലിസ് പീരുമേട്ടിലേക്ക് കൊണ്ടുപോയത്.
ഇത്രയും സമയം കൈക്കുഞ്ഞുള്‍പ്പെടെ വെള്ളവും ആഹാരവും കഴിക്കാതെയാണ് സ്റ്റേഷനില്‍ നിന്നതെന്നും ഇവര്‍ പറയുന്നു. മാത്രമല്ല പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫിസിലെത്തി പരാതി നല്‍കിയാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നും പൊലിസുകാര്‍ അറിയിച്ചതായും ഇവര്‍ പറയുന്നു. അതേസമയം അടിപിടിയില്‍ പങ്കാളിയായ രണ്ട് കക്ഷികള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ ഒളിവില്‍ പോയതായും കുമളി എസ്.കെ പ്രശാന്ത് പി. നായര്‍ പറഞ്ഞു. എന്നാല്‍ അടിപിടി കേസില്‍ ഉള്‍പ്പെട്ട രണ്ട് വിഭാഗം ആളുകളും കുമളി ഗവ. ആശുപത്രിയിലാണ് ചികിത്സ തേടിയെത്തിയതെന്നും സുബ്രമണ്യന്‍ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായതിനാല്‍ പാര്‍ട്ടി ഇടപെട്ട് പൊലിസ് കേസ് ഒതുക്കുകയായിരുന്നുവെന്നും സി.പി.ഐ അടക്കമുളള പാര്‍ട്ടികള്‍ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago