പാക്കേജ് മൂന്നാംഘട്ടം: ഇന്നും നേരിട്ട് ഒന്നുമില്ല; ബജറ്റിന് സമാനമായ പ്രഖ്യാപനങ്ങള്‍, കാര്‍ഷിക അടിസ്ഥാന സൗകര്യത്തിന് 1 ലക്ഷം കോടി രൂപയുടെ പദ്ധതി
കൊവിഡ് കാലത്തെ പ്രതിസന്ധിയെ അതിജീവിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപനത്തിന്റെ മൂന്നാം ദിവസം 11 പദ്ധതികളില്‍ ഊന്നിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് നടന്നത്. എട്ടെണ്ണം അടിസ്ഥാന സൗകര്യം, മികച്ച ലോജിസ്റ്റിക്‌സ് ഘടനയുണ്ടാക്കുക എന്നിവ അടിസ്ഥാനമാക്കിയും മൂന്നെണ്ണം ഭരണ നിര്‍വഹണ പരിഷ്‌കാരങ്ങള്‍ കേന്ദ്രീകരിച്ചുമാണ് പദ്ധതികള്‍.
കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനമാണ് ഇന്നുണ്ടായതെങ്കിലും കര്‍ഷകര്‍ക്ക് നേരിട്ട് എന്തെങ്കിലും നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു സഹായവാഗ്ദാനവും ഉണ്ടായില്ല. മൂന്നു പ്രഖ്യാപനങ്ങളിലും നേരിട്ടുള്ള സഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല. മറിച്ച് ബജറ്റിന് സമാനമായ ദീര്‍ഘകാല പ്രവര്‍ത്തനത്തിനുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണുള്ളത്. ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തില്‍ നിന്ന്:
കാര്‍ഷിക അടിസ്ഥാന സൗകര്യത്തിന് ഒരു ലക്ഷം കോടി രൂപ
- കാര്‍ഷിക അടിസ്ഥാന സൗകര്യം രംഗത്തെ പദ്ധതികള്‍ക്കായി ഇത്രയും തുക അനുവദിക്കും. പ്രാഥമിക കാര്‍ഷിക കോപ്പറേറ്റീവ് സൊസൈറ്റികള്‍, കാര്‍ഷികോല്‍പാദന സംഘങ്ങള്‍, കാര്‍ഷിക സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവിടങ്ങളിലായിക്കും ഫണ്ടിങ്ങ്.
- വിളയെടുപ്പാനന്തര മാനേജ്‌മെന്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കായും ഫണ്ട്
- ഫണ്ട് വൈകാതെ ഉണ്ടാക്കും
മൈക്രോ ഫുഡ് എന്റര്‍പ്രൈസുകള്‍ (എം.എഫ്.ഇ) തുടങ്ങാന്‍ 10,000 കോടി രൂപ
- നിലവിലുള്ള മൈക്രോ ഫുഡ് എന്റര്‍പ്രൈസുകള്‍, കര്‍ഷക ഉല്‍പാദന സംഘങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, കോപ്പറേറ്റീവുകള്‍ക്ക് സഹായം
- രണ്ടു ലക്ഷം എം.എഫ്.ഇകള്‍ക്ക് പദ്ധതി ഗുണകരമാവും
- അസംഘടിത എം.എഫ്.ഇകള്‍ക്ക് എഫ്.എസ്.എസ്.എ.ഐയുടെ അംഗീകാരം ലഭിക്കുന്നതിന് ഉള്‍പ്പെടെ സാങ്കേതിക സഹായം
മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് 20,000 കോടി രൂപ
- പ്രധാനമന്ത്രി മത്സ്യ സംപത യോജ്‌ന പ്രകാരമാണ് ഫണ്ട്
- അക്വാകള്‍ച്ചര്‍, മറൈന്‍, ഇന്‍ലാന്റ് മത്സ്യബന്ധന മേഖലയില്‍ 11,000 കോടി രൂപ
- ഹാര്‍ബര്‍, കോള്‍ഡ് ചെയിന്‍, മാര്‍ക്കറ്റ് എന്നിവയുടെ വികസനങ്ങള്‍ക്കായി 9000 കോടി രൂപ
- ട്രോള്‍ നിരോധന സമയത്ത് തൊഴിലാളികള്‍ക്ക് സഹായം. വ്യക്തിപരവും ബോട്ട് ഇന്‍ഷുറന്‍സും.
- അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ മത്സ്യ 70 ലക്ഷം ടണ്‍ ഉല്‍പന്നങ്ങള്‍ കൂട്ടും
- കയറ്റുമതി ഇരട്ടിപ്പിച്ച് ഒരു ലക്ഷം കോടിയിലെത്തിക്കും
- 55 ലക്ഷം പേര്‍ക്ക് തൊഴില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."