ഇ-ടെന്‍ഡര്‍: ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ഗവ. കോണ്‍ട്രാക്ടര്‍മാര്‍
പത്തനംതിട്ട: തദ്ദേശഭരണ സ്ഥാപനങ്ങളിലെ മരാമത്ത് ജോലികള്‍ ഇ-ടെന്‍ഡര്‍ നടപടികളിലൂടെ മാത്രമേ നടപ്പാക്കാവൂ എന്ന ആവശ്യം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത് സ്വാഗതാര്‍ഹമാണെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ സംഘടന ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയെ തുടര്‍ന്ന് ഇ-ടെന്‍ഡര്‍ മുഖേനയേ മരാമത്ത് ജോലികള്‍ നടപ്പാക്കാവൂ എന്ന് ഉത്തരവിട്ടിരുന്നു. എല്ലാ കരാര്‍ ജോലികളും ഇ-ടെന്‍ഡര്‍ മുഖേന നടപ്പാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ഇതര കക്ഷികള്‍ ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇതു നടപ്പായില്ല. ഗുണഭോക്തൃ സമിതിയുടെ പേരില്‍ നടക്കുന്ന ജോലികളില്‍ വ്യാപകമായ ക്രമക്കേടുകളുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഫെഡറേഷന്‍ നടത്തിയ നിരന്തരമായ നീക്കങ്ങളുടെ ഫലമായാണ് ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഉത്തരവിറങ്ങിയതെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."