ബാങ്കിലെ പണം തട്ടിയെടുത്ത ശേഷം ബന്ധുക്കള്‍ പ്രവാസി യുവാവിനെ മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആലുവ: കാണാതായ കുട്ടമശ്ശേരി പാലത്തിങ്ങല്‍ വീട്ടില്‍ (സുശീലന്‍48)എന്ന സുലൈമാനെ ബന്ധുക്കള്‍ തൊടുപുഴ, പൈങ്കുളത്തെ സ്വകാര്യ മാനസീക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കണ്ടെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണ് ഭാര്യക്കും, സഹോദരിക്കുമൊപ്പം പോയ സുലൈമാനെ കാണാതായത്.
20 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന സുശീലന്‍ അഞ്ച് വര്‍ഷം മുന്‍പാണ് സൗദിയില്‍ വച്ച് ഇസ്‌ലാം സ്വീകരിച്ച് സുലൈമാനെന്ന പേര് സ്വീകരിച്ചത്.എന്നാല്‍ അന്നു മുതല്‍ മതം മാറ്റത്തെ ആരും എതിര്‍ത്തിരുന്നില്ല. അഞ്ച് വര്‍ഷത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ച് 3ന് സുലൈമാന്‍ നാട്ടിലെത്തുകയും രണ്ടാഴ്ചയോളം കുടുംബവുമായി സന്തോഷത്തോടെ കഴിഞ്ഞു പോവുകയുമായിരുന്നു.
ഇതിനിടെ ഇദ്ദേഹം ഗള്‍ഫില്‍ നിന്നും ബാങ്കില്‍ നിക്ഷേപിച്ച 20 ലക്ഷത്തോളം രൂപ ഇയാളറിയാതെ പിന്‍വലിച്ചതായി അറിയുന്നത്. ഇതേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുലൈമാനെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കുകയും മാര്‍ച്ച് 22 ജനതാ കര്‍ഫ്യൂ ദിനത്തില്‍ വീട്ടില്‍ കിടന്നുറങ്ങിയ സുലൈമാനെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
സ്വന്തം വീട്ടിലേക്ക് പോകാന്‍ അനുവാദമില്ലാതെ ജാമ്യവ്യവസ്ഥയില്‍ നാട്ടുകാരുടെ സഹായത്തോടെ ജാമ്യത്തിലിറങ്ങിയ സുലൈമാന്‍ ഒന്നര മാസമായി മഹല്ല് ഭാരവാഹികളുടെയും, നാട്ടുകാരുടെയും സഹായത്താല്‍ കഴിഞ്ഞു വരികയായിരുന്നു.
ഇതിനിടെയാണ് കേസുകള്‍ ഒത്തു തീര്‍ക്കാമെന്നും, ബാങ്കില്‍ നിന്നും പിന്‍വലിച്ച പണത്തിന് പരിഹാരം കാണാമെന്നും പറഞ്ഞ് കഴിഞ്ഞ വ്യാഴാഴ്ച സുലൈമാന്റെ ഭാര്യ ഇയാളെ നിര്‍ബന്ധപൂര്‍വ്വം വീട്ടിലേക്ക് വിളിക്കുകയും പിറ്റേന്ന് ചിലരുടെ സഹായത്തോടെ നിര്‍ബന്ധപൂര്‍വ്വം പൈങ്കുളത്തെ മാനസിക രോഗാശുപത്രിയില്‍ അടക്കുകയുമായിരുന്നു.
എന്നാല്‍ ഇതു സംബന്ധമായി മഹല്ല് നിവാസികളും, സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി സുലൈമാനെ കണ്ടെത്തിയെങ്കിലും, ഈ വിവരം പൊലിസ് മറച്ചുവയ്ക്കുകയും, സുലൈമാനെ മോചിപ്പിക്കാതെ ഉന്നത ഇടപെടലുകളില്‍ പെട്ടിരിക്കുന്നതായും പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇതിനെതിരെ സുലൈമാന്റെ മോചനത്തിന് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരികളായി അലിക്കുഞ്ഞ് താഴത്ത്,അബ്ദുല്‍ അസീസ് വളപ്പുങ്കല്‍,പി.എ മുജീബ്,അഷറഫ് ശങ്കരന്‍കുഴി,നജീബ് മണ്ണാറത്ത്,ടി.എസ് നൗഷാദ്,ഷഹബാസ്,ഫിറോസ് പന്തലുമാവുങ്കല്‍,ഫെമീര്‍ മാനാടത്ത് എന്നിവരെ തിരഞ്ഞെടുത്തു.
വിപുലമായ യോഗം ഇന്ന് കീഴ്മാട് പഞ്ചായത്ത് 6ാം വാര്‍ഡില്‍ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സൗജത്ത് ജലീലിന്റെ അധ്യക്ഷതയില്‍ ചേരുവാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."