കൂടുതല്‍ പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലാക്കിയത് മലപ്പുറത്ത്
തിരുവനന്തപുരം: ഇന്ന് മാത്രം 122 പേരെ സംസ്ഥാനത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി. ഏറ്റവും കൂടുതല്‍ പേരെ രോഗലക്ഷണത്തോടെ ആശുപത്രിയിലാക്കിയത് മലപ്പുറം ജില്ലയിലാണ്. 36 പേരെ. കോഴിക്കോട് 17 ഉം കാസര്‍കോട് 16 പേരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഏറ്റവുമധികം പേര് വയനാട്ടിലാണ് ആശുപത്രിയില്‍ രോഗബാധിതരായി കഴിയുന്നത് 19 പേര്.
42201 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 40631 എണ്ണം നെഗറ്റീവാണ്. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 4630 സാമ്പിളുകള്‍ ശേഖരിച്ചു. 4424 എണ്ണം നെഗറ്റീവാണ്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 16. ഇന്നുവരെയുള്ള 576 കേസുകളില്‍ വിദേശത്ത് നിന്ന് വന്ന 311 പേര്‍ക്ക് കൊവിഡ്. ഇതിന് പുറമെ എട്ടു പേര് വിദേശികളുമുണ്ട്.
149 യാത്രക്കാരുമായി ജിദ്ദയില്‍ നിന്നെത്തിയ വിമാനത്തില്‍ 58 ഗര്‍ഭിണികള്‍. ഇതില്‍ നാല് പേരെ വിവിധ ജില്ലകളില്‍ ചികിത്സയ്ക്കായി അയച്ചു. 69 പേരെ കൊവിഡ് കെയര്‍ സെന്ററുകളിലും 76 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."