കരിപ്പൂര്‍ മദീന വിമാന സര്‍വീസിനു ആവശ്യമേറുന്നു
റിയാദ്: കേരളത്തിലെ ഉംറ തീര്‍ത്ഥാടകാരില്‍ ബഹു ഭൂരിഭാഗവും വരുന്ന മലബാറില്‍ നിന്നുള്ള ഉംറ യാത്രികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി പ്രവാചക നഗരിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. കോഴിക്കോട് മദീന സര്‍വ്വീസ് ആരംഭിച്ചാല്‍ നിലവില്‍ ഉംറ തീര്‍ത്ഥാടകരുടെ ജിദ്ദയില്‍ വിമാനമിറങ്ങി മക്കയില്‍ എത്തിച്ചേരുകയും തിരിച്ചുള്ള യാത്രയും അതിനോടനുബന്ധിച്ചുള്ള പ്രയാസങ്ങളും ഏറെ ലഘൂകരിക്കപ്പെടുമെന്നതിനു പുറമെ മദീനയിലും പരിസരങ്ങളിലുമുള്ള പ്രവാസികള്‍ക്കും ഏറെ ഗുണം ചെയ്യും. നിലവില്‍ ജിദ്ദ വിമാനത്താവളം വഴിയാണ് ഉംറ തീര്‍ത്ഥാടകര്‍ നാട്ടില്‍ നിന്നും വരുന്നത്. കോഴിക്കോട് ജിദ്ദ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ പകുതിയിലേറെ പേരും ഉംറ തീര്‍ത്ഥാടകരാണ്.
ലക്ഷക്കണക്കിന് ഉംറ തീര്‍ത്ഥാടകര്‍ ഉള്ള ഇന്ത്യയില്‍ നിന്ന് ഒരിടത്തു നിന്ന് പോലും മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. ഹജ്ജ് സീസണില്‍ മാത്രമാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടക്കുന്നത്. തീര്‍ത്ഥാടകര്‍ക്കും പ്രവാസികള്‍ക്കും ഏറെ ആശ്വാസമാകുന്ന കോഴിക്കോട് മദീന വിമാന സര്‍വ്വീസ് പ്രാബല്യത്തില്‍ വരുത്താന്‍ മലബാറിലെ ജന പ്രതിനിധികളും രാഷ്ട്രീയ, മത, പ്രവാസി സംഘടനകളും കേന്ദ്ര സര്‍ക്കാരിലും സഊദി എയര്‍ലൈന്‍സ് അധികൃതരിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ആവശ്യം. റമദാന്‍ അടുക്കുന്നതോടെ ഉംറ തീര്‍ത്ഥാടകരിലുണ്ടാകുന്ന വര്‍ദ്ധനവിനോപ്പം നാട്ടില്‍ റമദാനും പെരുന്നാളും ആഘോഷിക്കാന്‍ പോകുന്ന പ്രവാസികളുടെ തിരക്കും കൂടിയാകുന്നതോടെ കോഴിക്കോട് ജിദ്ദ റൂട്ടില്‍ ഉണ്ടാകുന്ന വലിയ തിരക്ക് കുറക്കാനും കോഴിക്കോട് മദീന സര്‍വീസ് സഹായകരമാവും.
നിലവില്‍ വ്യാഴാഴ്ചകളില്‍ രണ്ടു സര്‍വ്വീസ് അടക്കം ആഴ്ച്ചയില്‍ ഒട്ടു മിക്ക ദിവസങ്ങളിലുംസര്‍വ്വീസുകള്‍ ഉണ്ട്. ഇതില്‍ ഏതെങ്കിലും മദീനയിലേക്ക് നീട്ടുകയോ മാറ്റുകയോ ചെയ്താല്‍ ഏറെ അനുഗ്രഹമാകും. ഇതോടൊപ്പം കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലും പരിസരങ്ങളിലുമുള്ള മലബാര്‍ യാത്രക്കാര്‍ക്ക് വേണ്ടി സഊദി എയര്‍ലൈന്‍സ് ദമാം കോഴിക്കോട് സര്‍വ്വീസ് തുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവില്‍ ദമാമില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മാത്രമാണ് നേരിട്ടുള്ള സര്‍വ്വീസ് നടത്തുന്നത്. മലബാറിലെ ജനപ്രതിനിധികളും വിവിധ സംഘടനകളും സമ്മര്‍ദം ചെലുത്തിയാല്‍ ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന സമ്മര്‍ ഷെഡ്യൂളില്‍ കോഴിക്കോട് മദീന സര്‍വീസ് ഉള്‍പ്പെടാനുള്ള സാധ്യതയുണ്ട്. ജനപ്രതിനിധികളും സാമൂഹ്യ സംഘടനകളും ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യുമെന്നാണ് പ്രവാസികളും തീര്‍ത്ഥാടകരും പ്രതീകഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."