തീര്‍ഥാടകരുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്
നിസാര്‍ കലയത്ത്
ജിദ്ദ: ഈ സീസണില്‍ ഇതുവരെ 45 ലക്ഷത്തിലേറെ ഉംറ വിസകള്‍ അനുവദിച്ചു. ഇന്ത്യയില്‍ നിന്ന് നാലേക്കാല്‍ ലക്ഷത്തോളം തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു.
കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് 45,66,632 ഉംറ വിസകള്‍ അനുവദിച്ചു. ഇതില്‍ 40,85,775 തീര്ഥായടകര്‍ സഊദിയിലെത്തി. നിലവില്‍ 4,32,119 തീര്ഥാടടകരാണ് സഊദിയില്‍ ഉള്ളത്. ബാക്കിയുള്ളവര്‍ കര്‍മങ്ങള്‍ പൂര്‍്ത്തിയാക്കി മടങ്ങി. സഊദിയില്‍ ഉള്ളവരില്‍ 2,88,635 പേര്‍ മക്കയിലും 1,43,484 പേര്‍ മദീനയിലുമാണ് ഉള്ളത്. കരമാര്‍്ഗംസ 4,05,343 പേരും കപ്പല്‍ മാര്‍ഗം 37,252 പേരും എത്തിയപ്പോള്‍ 34,23,180 പേരും സഊദിയില്‍ എത്തിയത് വിമാനമാര്‍ഗമാണ്.
ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാ,ടകര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നാണ്. 9,81,131 തീര്‍ഥാസടകര്‍. ഇന്തോനേഷ്യയില്‍ നിന്ന് 6,65,615 പേരും ഉംറ നിര്വമഹിക്കാനായി എത്തി. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന് 4,21,697 തീര്‍ഥാടടകരാണ് ഇതുവരെ സഊദിയില്‍ എത്തിയത്. ഈജിപ്ത്, യമന്‍, തുര്‍ക്കി , മലേഷ്യ, അള്‍ജീരിയ, ഇറാഖ് എന്നിവയാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകരുള്ള ആദ്യ പത്തിലെ മറ്റു രാജ്യങ്ങള്‍. സഊദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഉംറ തീര്‍ഥാടകരുടെ പ്രതിവാര കണക്കുകള്‍ പുറത്തു വിടുന്നത്.അതേ സമയം ഉംറ നിര്‍വ്വഹിക്കാനെത്തുന്ന തീര്‍ഥാടകര്‍ക്കുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനാല്‍ ഈ വര്‍ഷം ഉംറ നിര്‍വ്വഹിക്കാനെത്തിയ അനധികൃത തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."