വയോധികയുടെ വായ്പാ തുക തിരിച്ചടച്ച് സുമനസുകള്‍
കണ്ണൂര്‍: ജപ്തി ഭീഷണിയെ തുടര്‍ന്ന് ഇടിഞ്ഞുവീഴാറായ വീട്ടില്‍ നിന്ന് ഏതു നിമിഷവും തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന ഭീതിയില്‍ കഴിഞ്ഞ മനോരോഗികളായ അമ്മയ്ക്കും മകനും ആശ്വാസം. മയ്യില്‍ കുറ്റിയാട്ടൂര്‍ പൊറോളം പുത്തന്‍പുരയ്ക്കല്‍ കമലയുടെ പേരില്‍ ഉണ്ടായിരുന്ന ബാങ്കിലെ കുടിശ്ശികയാണു മയ്യില്‍ എന്‍.ആര്.ഐ ഫോറം അടച്ചുതീര്‍ത്തത്. 2005ല്‍ തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്കിന്റെ മയ്യില്‍ ശാഖയില്‍നിന്നു വീട് നിര്‍മിക്കാനായി കമല 25,000 രൂപ വായ്പയെടുത്തിരുന്നു. ഇതു പലിശയും പിഴപ്പലിശയുമായി 52,000 രൂപയായിരുന്നു. എന്നാല്‍ വരുമാനമില്ലാത്ത ഇവര്‍ ഒരുരൂപ പോലും ഇതുവരെ തിരിച്ചടച്ചിരുന്നില്ല. ഇതേക്കുറിച്ച് ഇന്നലെ സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
എന്‍.ആര്.ഐ ഫോറം ഭാരവാഹികള്‍ ബാങ്കിലെത്തി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 35,000 രൂപ തിരിച്ചടിച്ച് വായ്പയിലുണ്ടായിരുന്ന ബാധ്യത തീര്‍ക്കുകയായിരുന്നു. ഫോറം ഭാരവാഹികളായ മുകുന്ദന്, ജഗദീഷ് എന്നിവരാണു ബാങ്കിലെത്തി പണമടച്ചത്. ഇന്നു ഇവരുടെ വീട്ടില്‍ വിഷുക്കോടിയും എത്തിക്കുമെന്നു ഫോറം ഭാരവാഹികള്‍ അറിയിച്ചു.
മനോരോഗികളായ കമലയും വിനോദും സഹോദരി യശോദയ്ക്കൊപ്പമാണു ഇടിഞ്ഞുവീഴാറായ വീട്ടില്‍ താമസം. കമലയ്ക്കു ലഭിക്കുന്ന വാര്‍ധക്യകാല പെന്ഷന് തുകയായ 1,100 രൂപ കൊണ്ടാണു ഇവരുടെ ജീവിതം കഴിഞ്ഞുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."