അഴിത്തല ടൂറിസം വില്ലേജിനു പ്രാധാന്യം നല്‍കി നീലേശ്വരം നഗരസഭാ വികസന സെമിനാര്‍
നീലേശ്വരം: അഴിത്തല ടൂറിസം വില്ലേജിനു പ്രാധാന്യം നല്‍കുന്ന വാര്‍ഷിക പദ്ധതികള്‍ക്കു നീലേശ്വരം നഗരസഭ രൂപം നല്‍കി. വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാറില്‍ ഇക്കാര്യം അവതരിപ്പിച്ചു. അഴിത്തലയെ പ്രധാന കേന്ദ്രമാക്കി നഗരസഭയിലെ മറ്റു ടൂറിസം മേഖലകളുടെ കൂടി വികസനമാണു ലക്ഷ്യമിടുന്നത്. ടൂറിസം രംഗത്തെ നീലേശ്വരത്തിന്റെ സാധ്യതകളെക്കുറിച്ച് 'സുപ്രഭാതം' നല്‍കിയ വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു പദ്ധതിക്ക് നഗരസഭ രൂപം നല്‍കിയത്.
ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍, നവീകരിച്ച ബസ് സ്റ്റാന്റ് എന്നീ പദ്ധതികള്‍ക്കും വികസന രേഖയില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കായി നഗരസഭയുടെ ഫണ്ടിനു പുറമെ സര്‍ക്കാര്‍ ഫണ്ടു കൂടി ലഭ്യമാക്കും. ഇതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി 12, 13 തിയതികളില്‍ പ്രതിനിധി സംഘം മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കാണും. സെമിനാര്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ അധ്യക്ഷനായി.
നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ് പദ്ധതി അവലോകനം നടത്തി. ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, പി രാധ, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി.എം സന്ധ്യ, പി.പി മുഹമ്മദ് റാഫി, കൗണ്‍സലര്‍മാരായ എറുവാട്ട് മോഹനന്‍, സി മാധവി, നഗരസഭ, പഞ്ചായത്ത് മുന്‍ ഭാരവാഹികളായ ടി.വി ശാന്ത, കെ.വി ദാമോദരന്‍, ജെ.എച്ച്.ഐ കെ.വി വാസു സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."