കാസര്‍കോട്ടെ പൊലിസിന് അസഹിഷ്ണുതയുടെ മുഖം: മുസ്‌ലിം ലീഗ്
കാസര്‍കോട്: ഏതു ഭരണത്തിലായും കാസര്‍കോട്ടെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വേറിട്ട കണ്ണിലൂടെ കാണുന്ന ജില്ലയിലെ പൊലിസിനു അസഹിഷ്ണുതയുടെ മുഖമാണുള്ളതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം ആരോപിച്ചു. സംഘ് പരിവാറിന്റെ ബീ ടീമായി പ്രവര്‍ത്തിക്കുന്ന ചില പൊലിസുകാര്‍ സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ലീഗ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ പ്രേരിപ്പിക്കുകയാണെന്നും നാട്ടില്‍ സമാധാന ഭംഗം സൃഷ്ടിക്കുന്നതില്‍ ഇത്തരം പൊലിസുകാര്‍ക്കു വലിയ പങ്കുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. ഈ അനീതി ചൂണ്ടിക്കാണിച്ചു പരിഹാരം തേടുന്നതിനായി സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ നേതാക്കളും എം.എല്‍.എ.മാരും ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ കാണും. ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനു രംഗത്തിറങ്ങാന്‍ ബന്ധപ്പെട്ട കീഴ്ഘടകങ്ങള്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, സി.ടി അഹമ്മദലി, എ അബ്ദുള്‍ റഹ്മാന്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ.എം ശംസുദ്ദീന്‍ ഹാജി, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍, എം അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, സി മുഹമ്മദ് കുഞ്ഞി, ടി.എ മൂസ, എല്‍.എ മഹമൂദ് ഹാജി, എം.എസ് മുഹമ്മദ് കുഞ്ഞി, ബഷീര്‍ വെളളിക്കോത്ത്, വി.കെ.പി ഹമീദലി, എം അബ്ബാസ്, എ.എ ജലീല്‍, വി.കെ ബാവ, സയ്യിദ്ഹാദി തങ്ങള്‍, പി.എച്ച്.അബദുള്‍ ഹമീദ്, പി അബൂബക്കര്‍, എ.എം കടവത്ത്, സി.ബി അബ്ദുല്ല ഹാജി, എസ്.പി സലാഹുദ്ദീന്‍, മാഹിന്‍ കേളോട്ട്, എം.എ യൂസുഫ്, മെട്രോ മുഹമ്മദ് ഹാജി, കെ മുഹമ്മദ് കുഞ്ഞി, സി.കെ.പി യൂസുഫ് ഹാജി, എം.ടി അബ്ദൂള്‍ ജബ്ബാര്‍, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം അഷറഫ്, ഹാഷിം ബംബ്രാണി, ഹുസാംപ ളളങ്കോട്, എ.പി ഉമ്മര്‍, അഡ്വ: പി.എ ഫൈസല്‍, അന്‍വര്‍ ചേരങ്കൈ, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."