ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി; കേരളത്തില്‍ ഏപ്രില്‍ 23ന്, പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
ന്യൂഡല്‍ഹി: 543 അംഗ 17-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടക്കും. ഏപ്രില്‍ 11നാണ് ആദ്യഘട്ടം. വോട്ടെണ്ണല്‍ മെയ് 23ന്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വൈകിട്ട് അഞ്ചു മണിക്ക് വാര്‍ത്താസമ്മേളനത്തിലൂടെയായിരുന്നു പ്രഖ്യാപനം.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന്
ഒറ്റ ഘട്ടത്തിലായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. മൂന്നാം ഘട്ടത്തിലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.
തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളില്‍
- ആദ്യഘട്ടം ഏപ്രില്‍ 11ന്- 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങള്‍
- രണ്ടാം ഘട്ടം ഏപ്രില്‍ 18ന്- 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങള്‍
- മൂന്നാം ഘട്ടം ഏപ്രില്‍ 23ന്- 14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങള്‍
- നാലാം ഘട്ടം ഏപ്രില്‍ 29 ന്- 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങള്‍
- അഞ്ചാം ഘട്ടം മെയ് 6 ന്- 7 സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങള്‍
- ആറാം ഘട്ടം മെയ് 12 ന്- 7 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങള്‍
- ഏഴാം ഘട്ടം മെയ് 19 ന്- 8 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങള്‍
- രാജ്യത്ത് മൊത്തം 90 കോടി വോട്ടര്‍മാര്‍
- കന്നിവോട്ടര്‍മാര്‍- 8.4 കോടി
- പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ഫ്രീ നമ്പര്‍: 1950
- എല്ലായിടത്തും വി.വി പാറ്റ് സംവിധാനം
- വോട്ടു ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
- വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും
-
10 ലക്ഷം പോളിങ് സ്‌റ്റേഷനുകള്‍
-
വോട്ടിങ് യന്ത്രങ്ങള്‍ക്ക് ജി.പി.എസ് നിരീക്ഷണം
-
പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്
-
പ്രശ്‌നബാധിത മേഖലയില്‍ കൂടുതല്‍ സുരക്ഷ
-
ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികള്‍ പത്രപരസ്യം നല്‍കി കമ്മിഷനെ അറിയിക്കണം
-
സമൂഹമാധ്യമങ്ങളിലെ പ്രചരണവും തെരഞ്ഞെടുപ്പ് ചെലവില്‍ വരും
-
പെയ്ഡ് ന്യൂസ് പാടില്ല
-
പരീക്ഷാകാലം ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് തിയ്യതികള്‍
-
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാത്രി 10 മുതല്‍ രാവിലെ ആറു വരെ ലൗഡ്‌സ്പീക്കര്‍ വിലക്കി
- പ്രശ്‌നബാധിത മേഖലകളില്‍ പ്രത്യേകം നിരീക്ഷകര്‍
ഭരണഘടന അനുച്ഛേദം 324 പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."