HOME
DETAILS

യാത്രക്കാര്‍ കൂടി; കരിപ്പൂരില്‍ നിന്ന് പറന്നത് 24 ലക്ഷം

  
backup
April 12 2017 | 01:04 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d



കൊണ്ടോട്ടി: കരിപ്പൂരില്‍ ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. 2015-16 വര്‍ഷത്തേക്കാള്‍ ഒരു ലക്ഷത്തിലേറെ യാത്രക്കാരാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കരിപ്പൂരില്‍നിന്ന് പറന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കരിപ്പൂരില്‍ നിന്ന് ഇന്ത്യക്കകത്തും പുറത്തേക്കുമായി 24,04,615 പേരാണ് പറന്നത്. ഇവരില്‍ 20,00,585 പേരും വിദേശ യാത്രക്കാരാണ്.
ആഭ്യന്തര സെക്ടറില്‍ 4,04,030 പേരും യാത്രയായി. പരിമിധികള്‍ക്കിടയിലും ചെറിയ വിമാനങ്ങള്‍ മാത്രം സര്‍വിസ് നടത്തിയാണ് കരിപ്പൂര്‍ നേട്ടം കൊയ്തത്. വലിയ വിമാനങ്ങളും സൗകര്യങ്ങളുമുളള തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 23 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് പറന്നത്.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ കരിപ്പൂരില്‍നിന്നുള്ള ഗള്‍ഫ് യാത്രക്കാരുടെ എണ്ണം 19,39,130 മാത്രമായിരുന്നു. ആഭ്യന്തര സെക്ടറില്‍ 3,66,696 പേരും യാത്രയായി. ബിസിനസുകാര്‍മുതല്‍ സാധാരണക്കാരന്‍ വരെ വിമാനയാത്രക്കാരനായതാണ് ആഭ്യന്തര വിമാന സര്‍വിസ് മേഖലയില്‍ ആകാശക്കുതിപ്പിന് കാരണമായത്. കുറഞ്ഞ നിരക്കില്‍ യാത്ര നടത്താനാവുന്നതും സമയ ലാഭവുമാണ് കൂടുതല്‍ പേരെ ആഭ്യന്തര വിമാന യാത്രയിലേക്ക് ആകര്‍ഷിക്കുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് കരിപ്പൂരില്‍ വിമാന കമ്പനികള്‍ സര്‍വിസും കൂട്ടി.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈയ്‌സ് ജെറ്റ്, ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികളാണ് കരിപ്പൂരില്‍നിന്ന് സര്‍വിസ് നടത്തുന്നത്. ഒരേ സമയം ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരെ ലക്ഷ്യമിട്ടാണ് വിമാനത്താവളത്തിലേക്ക് പുതിയ സര്‍വിസുകള്‍ എത്തിച്ചത്. ഇത്തിഹാദ് എയര്‍ അബൂദബിയിലേക്കും, ഒമാന്‍ എയര്‍ മസ്‌ക്കത്തിലേക്കും സര്‍വിസ് ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര സെക്ടറില്‍ ചെന്നൈയിലേക്കാണ് എയര്‍ഇന്ത്യയും സ്‌പൈസ് ജെറ്റുംസര്‍വിസ് തുടങ്ങിയത്. ചെന്നൈയില്‍നിന്ന് മറ്റ് ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് കണക്ഷന്‍ സര്‍വിസും വിമാന കമ്പനികള്‍ ലക്ഷ്യംവക്കുന്നു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദ്ദനന്‍ പറഞ്ഞു. വേനല്‍ ഷെഡ്യൂളില്‍ സര്‍വിസുകള്‍ വര്‍ധിച്ചതും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറായി മാറ്റിയതും വിമാനങ്ങള്‍ക്ക് പറന്നിറങ്ങാന്‍ സൗകര്യമായിട്ടുണ്ട്. കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ തിരിച്ചുവരവിനുളള ശ്രമങ്ങളും തുടരുന്നതിനിടെയാണ് പ്രതിസന്ധികള്‍ക്കിടയിലും യാത്രക്കാരുടെ മുന്നേറ്റംഉണ്ടായിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  9 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  9 days ago
No Image

കൊല്ലംചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  9 days ago
No Image

തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

National
  •  9 days ago
No Image

ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യ; വലിയ സമ്മര്‍ദ്ദത്തിലെന്ന് സഹനേതാവിനോട് പറഞ്ഞിരുന്നതായി പൊലിസ്

National
  •  9 days ago
No Image

വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Kerala
  •  9 days ago