അലിഫിന്‍ മധുനുകരാന്‍ കുരുന്നുകള്‍ മദ്‌റസകളിലെത്തി
കൊപ്പം: പുത്തനുടുപ്പിട്ട് തലയില്‍ തൊപ്പി വെച്ച് കണ്ണുകളില്‍ കൗതുകം നിറച്ച് പിതാക്കളുടെ കൈപ്പിടിച്ച് പിഞ്ചുമക്കള്‍ അലിഫിന്‍ മധുനുകരാന്‍ മദ്‌റസകളിലെത്തി. സ്ഥാപന ഭാരവാഹികളും അധ്യാപകരും സഹവിദ്യാര്‍ത്ഥികളും ഊഷ്മളമായി സ്വീകരിച്ചു. അറബിക് അക്ഷരമാലകളും വര്‍ണ്ണക്കൂട്ടുകളും നിറഞ്ഞ ഭിത്തികളും തോരണങ്ങളും സ്മാര്‍ട്ട് ക്ലാസ് റൂമുകളും കൊï് മദ്‌റസകളും വര്‍ണ്ണാഭമായിരുന്നു. വിളയൂര്‍, കൊപ്പം, എടപ്പലം, തിരുവേഗപ്പുറ, ആമയൂര്‍, കുലുക്കല്ലൂര്‍, വല്ലപ്പുഴ, കുറുവട്ടൂര്‍, നെല്ലായ, മോളൂര്‍ തുടങ്ങിയ റൈഞ്ചുകളിലെ മദ്‌റസകളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവങ്ങള്‍ വര്‍ണ്ണാഭമായി. മുളയങ്കാവ് തര്‍ബിയത്തുല്‍ അഥ്ഫാല്‍ മദ്‌റസയില്‍ ഉണ്ണിക്കോയ തങ്ങളും എഴുവന്തല ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ എ. അലി ഫൈസിയും വല്ലപ്പുഴ മലപ്പുറം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷറര്‍ ടി.എം. ഖാസിം മുസ് ലിയാരും ഉദ്ഘാടനം നിര്‍വഹിച്ചു. പ്ലാച്ചിക്കോട് വഹാബ് ദാരിമി, മേച്ചേരിയില്‍ സലാം അന്‍വരി, വള്ളിയത്ത് കുളമ്പില്‍ വി.കുഞ്ഞഹമ്മദ് ഹാജി, വി.കെ. കോയാമു, കുപ്പൂത്ത് ഉമര്‍ മൗലവി, കെ. അബ്ദുലത്തീഫ്, വെളുത്തൂര്‍ പൊട്ടിക്കുഴിയില്‍ വി.കെ. കോയ ഫൈസി, കൊപ്പത്ത് മുഹമ്മദ് കുട്ടി മുസ്ലിയാര്‍, മോളൂരില്‍ സി.സി.മുഹമ്മദ് അന്‍വരി, വിളയൂരില്‍ ഹംസ ദാരിമി, കൈപ്പുറത്ത് കെ.കുഞ്ഞിമൊയ്തീന്‍ മൗലവി നേതൃത്വം നല്‍കി.
പടിഞ്ഞാറങ്ങാടി: പടിഞ്ഞാറങ്ങാടി റെയ്ഞ്ചിലെ കുïുകാട് നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ വിപുലമായി പ്രവേശനോത്സവം നടന്നു. ടി.ടി അബ്ദുല്ലക്കുട്ടി ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സ്വദര്‍ മുഅല്ലിം സൈഫുദ്ധീന്‍ ലത്വീഫി ചിറ്റപ്പുറം ഉദ്ഘാടനം നിര്‍വഹിച്ചു. അലി ഹാജി, ഇസ്മാഈല്‍ മുസ് ലിയാര്‍, അഫ്‌സല്‍ മിസ്ബാഹി, സിദ്ധീഖ് മുസ് ലിയാര്‍, അബ്ദുള്‍ റസാഖ് മുസ് ലിയാര്‍, അബ്ദുള്‍ റസാഖ് ബാഖവി, അബ്ദുള്‍ നാസര്‍ വഹബി, അബ്ദുള്‍ ലത്തീഫ്, ഫൈസല്‍, ഇഖ്ബാല്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.
കൊപ്പം: ചെമ്പുലങ്ങാട് സിറാജുല്‍ ഇസ്‌ലാം സെക്കïറി മദ്‌റസയില്‍ പ്രവേശനോത്സവം നടത്തി. ഇബ്‌റാഹീം മാസ്റ്റര്‍, കുഞ്ഞിപ്പു മുസ്ലിയാര്‍, ഹുസൈന്‍ മുസ് ലിയാര്‍ പ്രസംഗിച്ചു.
എസ്.കെ.എസ്.എസ്.എഫ് യൂനിറ്റിന്റെ മാതൃക
പട്ടാമ്പി: ചെക്കോട് മഅ്ദനുല്‍ ഉലൂം മദ്‌റസ പ്രവേശനോത്സവത്തില്‍ മദ്‌റസയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്ത്്് ചെക്കോട് യൂനിറ്റ് എസ്.കെ.എസ്.എസ്.എഫ് മാതൃകയായി.
അടുത്തവര്‍ഷവും ഇത് തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മദ്‌റസകള്‍ തുറന്ന സമയത്ത് തന്നെ സൗജന്യമായി പുസ്തകങ്ങളും മറ്റും കിട്ടിയ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. സി.പി.എം ബഷീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹാജി, കെ.പി നൗഫല്‍, അമീര്‍ ഫൈസി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."