''അമ്മയും കുഞ്ഞും'' പദ്ധതി ഉപേക്ഷിക്കരുത്
പാലക്കാട്: സാധാരണക്കാരും തൊഴിലാളികളുമായ സ്ത്രീകള്‍ പ്രസവത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ''അമ്മയും കുഞ്ഞും'' പദ്ധതി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് കേരളാ കൈതൊഴിലാളി വിദഗ്ദ്ധ തൊഴിലാളി യൂണിയന്‍ (ഐ എന്‍ ടി യു സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാവപ്പെട്ടവരായ തൊഴിലാളി സ്ത്രീകള്‍ക്ക്, പ്രസവത്തിനായി ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത് മുതല്‍ വിടുതല്‍ ചെയ്യുന്നതുവരെ നിത്യേന നൂറു രൂപയും വിടുതല്‍ ചെയ്യുമ്പോള്‍ യാത്രാ ചിലവിനായി 500 രൂപയും നല്‍കിയിരുന്നത് ഏറെ ഉപകാരപ്രദമായിരുന്നു. പാവപ്പെട്ടവന്റെ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ പാവങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് ഈ തുരമാനത്തിലൂടെ നടപ്പാക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി മുരളീധരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധാകരന്‍ പ്ലാക്കാട്ട്, സത്യന്‍ പെരുമ്പറക്കോട്, എന്‍ ദേവയാനി, എം മണി, എ അസ്സനാര്‍, വി ശശി, എ ശെല്‍വരാജ്, ലതിക, കെ കുമാരന്‍, കെ സുഗതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."