HOME
DETAILS
MAL
അനുരഞ്ജനത്തിന് വിജയ് ഗോയല്‍
backup
April 12 2017 | 01:04 AM
ന്യൂഡല്‍ഹി: ഡേവിസ് കപ്പ് ടീം തിരഞ്ഞെടുപ്പിന്റെ പേരില്‍ പരസ്പരം പോരടിക്കുന്ന ടെന്നീസ് ഇതിഹാസങ്ങളായ ലിയാണ്ടര്‍ പെയ്സും മഹേഷ് ഭൂപതിയും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ഇടപെടുമെന്നു കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. ഉസ്ബെകിസ്ഥാനെതിരായ ഡേവിസ് കപ്പ് പോരിനുള്ള ടീമിലേക്ക് പരിഗണിക്കാത്ത നോണ്‍ പ്ലെയിങ് ക്യാപ്റ്റനായ ഭൂപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത പെയ്സിന്റെ നടപടികളാണ് വിവാദമായത്.
മത്സരത്തില്‍ വിജയിച്ച് ഇന്ത്യ ലോക പോരാട്ടത്തിന് യോഗ്യത നേടിയതോടെ ഭൂപതി പെയ്സിനെ വിമര്‍ശിച്ചതോടെ വിഷയം വീണ്ടും ആളിക്കത്തി. ഇരുവരും പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നു അഖിലേന്ത്യ ടെന്നീസ് അസോസിയേഷനു പറയേണ്ട സ്ഥിതിവരെയുണ്ടായതോടെയാണ് അനുരഞ്ജന ശ്രമവുമായി മന്ത്രി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."