HOME
DETAILS
MAL
തൊഴിലുറപ്പ് പദ്ധതി: പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
backup
March 10 2019 | 19:03 PM
തിരുവനന്തപുരം: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് നല്‍കാനുള്ള ആയിരത്തോളം കോടി രൂപയുടെ വേതന കുടിശ്ശിക അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.
ദരിദ്രരില്‍ ദരിദ്രരായവര്‍ പണിയെടുത്തതിന്റെ കൂലിയാണ് കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശികയാക്കിയത്. ഇവര്‍ക്ക് കൂലി നല്‍കാതിരിക്കുന്നത് കടുത്ത വഞ്ചനയും ക്രൂരതയുമാണ്. തൊഴിലുറപ്പ് പദ്ധതി പ്രകാരം പണിയെടുത്താല്‍ പതിനഞ്ചു ദിവസത്തിനകം കൂലി കിട്ടാന്‍ അര്‍ഹതയുള്ളപ്പോഴാണ് മാസങ്ങളായി വേതനം മുടങ്ങിക്കിടക്കുന്നത്. അതിനാല്‍ കുടിശ്ശിക വേതനം വിതരണം ചെയ്യുന്നതിന് ഉടന്‍ ഫണ്ട് അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."