സുല്‍ത്താന്‍ അസ്ലന് ഷാ കപ്പ് ഹോക്കി: ഇന്ത്യന്‍ ടീമിനെ ശ്രീജേഷ് നയിക്കും
ബംഗളൂരു: സുല്‍ത്താന്‍ അസ്ലന് ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ മലയാളി ഗോള്‍ കീപ്പര്‍ പി.ആര് ശ്രീജേഷ് നയിക്കും. 18 അംഗ സംഘത്തെയാണു കോച്ച് റോളണ്ട് ഓള്‍ട്മാന്‍സ് തിരഞ്ഞെടുത്തത്. ഈ മാസം 29 മുതല്‍ മലേഷ്യയിലെ ഇഫോയിലാണു പോരാട്ടങ്ങള്‍. മധ്യനിര താരം മന്‍പ്രീത് സിങാണു വൈസ് ക്യാപ്റ്റന്‍.
ജൂനിയര്‍ ലോകകപ്പ് നേടിയ താരങ്ങള്‍ക്കു അവസരം നല്‍കിയാണു ടീമിനെ പ്രഖ്യാപിച്ചത്. പ്രതിരോധ താരം ഗുരീന്ദര്‍ സിങ്, മധ്യനിര താരങ്ങളായ സുമിത്, മന്‍പ്രീത് സിങ്, ഗോള്‍ കീപ്പര്‍ സുരജ് കര്കെര, ഡ്രാഗ് ഫ്ളിക്കര്‍ ഹര്‍മന്‍പ്രീത് സിങ്, ജൂനിയര്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നയിച്ച ഹര്‍ജീത് സിങ്, മന്ദീപ് സിങ് എന്നീ യുവ താരങ്ങളാണു ടീമിലിടം പിടിച്ചത്. പരിചയ സമ്പന്നരായ മുന്‍ നായകന് സര്‍ദാര്‍ സിങ് അടക്കമുള്ളവരും ടീമിലുണ്ട്.
ഈ സീസണില്‍ മൂന്നു പ്രധാന ടൂര്‍ണമെന്റുകള്‍ കളിക്കാനുണ്ട്. വേള്‍ഡ് ലീഗ് സെമി ഫൈനല്‍, ഏഷ്യ കപ്പ്, ഒഡിഷ് പുരുഷ ഹോക്കി ലീഗ് ഫൈനല്‍ ഭുവനേശ്വര്‍ 2017 എന്നിവയാണു മുന്നിലുള്ളത്. മികച്ച ടീമിനെ വാര്‍ത്തെടുക്കുക ലക്ഷ്യമിട്ടാണു യുവ താരങ്ങള്‍ക്കു അവസരം നല്കുന്നതെന്നു ഓള്‍ട്മാന്‍സ് പറഞ്ഞു.
ടീം: ഗോള്‍ കീപ്പര്‍മാര്‍- പി.ആര് ശ്രീജേഷ് (ക്യാപ്റ്റന്‍), സുരജ് കര്കെര.
പ്രതിരോധം- പ്രദീപ് മോര്, സുരേന്ദര്‍ കുമാര്‍, രൂപീന്ദര്‍പാല്‍ സിങ്, ഹര്‍മന്‍പ്രീത് സിങ്, ഗുരീന്ദര്‍ സിങ്.
മധ്യനിര- ചിന്ഗെല്സന സിങ് കന്‍ഗുജം, സുമിത്, സര്‍ദാര്‍ സിങ്, ഹര്‍മന്‍പ്രീത് സിങ് (വൈസ് ക്യാപ്റ്റന്‍), ഹര്‍ജീത് സിങ്, മന്‍പ്രീത്.
മുന്നേറ്റം- എസ്.വി സുനില്‍, തല്‍വിന്ദര്‍ സിങ്, മന്ദീപ് സിങ്, അഫാന് യുസുഫ്, അക്ഷദീപ് സിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."