സ്‌പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കണം: എന്‍.എസ്.ടി.എ
മലപ്പുറം: കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികളുടെ എണ്ണം പരിഗണിക്കാതെ സ്‌പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കണമെന്ന് നാഷനല്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അക്കാദമിക വികസനത്തിനുപയോഗിക്കേണ്ട സമയം വലിയ തോതില്‍ അപഹരിക്കുന്ന സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതി നടത്തിപ്പ് അടുത്ത അധ്യയന വര്‍ഷം മുതല്‍ കമ്മ്യൂണിറ്റി കിച്ചന്‍ സംവിധാനത്തിലേക്ക് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.
പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.കെശ്രീഷു കോഴിക്കോട് (പ്രസിഡന്റ്), അബുലൈസ് തേഞ്ഞിപ്പലം(ജന.സെക്രട്ടറി), എം. അബ്ദുറഹിമാന്‍ ബാലുശ്ശേരി (ട്രഷറര്‍), തെക്കേടത്ത് ഗണേശന്‍, ഷീബാ ലിയോണ്‍ കണ്ണൂര്‍ (വൈസ് പ്രസിഡന്റുമാര്‍), പാമ്പോടന്‍ അബൂബക്കര്‍ കൊണ്ടോട്ടി, വിനോദ് മേച്ചേരി, പി.എ അഷറഫ് പാലക്കാട്, സുമ വല്ലഭന്‍ തൃശൂര്‍, പി. പവിത്രന്‍ വടകര, കണ്ണന്‍ നായര്‍ തിരുവനന്തപുരം, വിമല്‍ അടിയോടി കാസര്‍കോട് (സെക്രട്ടറിമാര്‍). അക്കാദമിക് കൗണ്‍സില്‍ കണ്‍വീനറായി ബി. രഘുനാഥ് കോഴിക്കോട്, വനിതാ ഫോറം കണ്‍വീനറായി കെ. ശ്രീജ മണ്ണാര്‍ക്കാട് എന്നിവരെയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."