HOME
DETAILS

സംസ്ഥാനത്തെ കാര്‍ഷിക മേഖലക്ക് പൊന്‍തൂവലായി പഴം-പച്ചക്കറി ഹബ്ബുകള്‍

  
backup
July 10 2016 | 09:07 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96

 

ഒലവക്കോട്: സംസ്ഥാനത്തെ കാര്‍ഷികമേഖലയുടെ ഉന്നമനത്തിനായി പഴം പച്ചക്കറി ഹബ്ബുകള്‍ വരുന്നു. ഇന്ത്യന്‍ വിദേശ വിപണികളില്‍ വിഷരഹിത വിഭവങ്ങള്‍ക്ക് പ്രിയമേറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നൂതനരീതികള്‍ അവലംബിച്ചുകൊണ്ടുള്ള ഉത്പാദനവും വിപണനവും ലക്ഷ്യമാക്കിയുള്ള കാര്‍ഷിക ഹബ്ബുകളുടെ പ്രവര്‍ത്തനം വേണമെന്ന ആവശ്യം കര്‍ഷകര്‍ക്കിടയില്‍ ശക്തമായി. ഏഷ്യയിലെ മാംഗോസിറ്റി എന്നറിയപ്പെടുന്ന മുതലമടയുള്‍പ്പെടെയുള്ള സമീപത്തെ എല്ലാ കാര്‍ഷിക പഞ്ചായത്തുകളെയും ഉള്‍ക്കൊള്ളിച്ച് കര്‍ഷക കൂട്ടായ്മകളുണ്ടാക്കി ഹബ്ബിന്റെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. മുതലമട മാംഗോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയും വിവിധ കര്‍ഷക കൂട്ടായ്മകളുമാണ് പാലക്കാട്ടില്‍ ഇതിന് നേതൃത്വം നല്‍കുന്നത്. എല്ലാ കര്‍ഷകര്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കത്തക്ക രീതിയിലുള്ള വിപണി കണ്ടെത്തുക എന്നതായിരിക്കും ഹബ്ബിന്റെ പ്രഥമലക്ഷ്യം. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക്് അനുവദിക്കുന്ന സബ്‌സിഡികളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനപ്പുറം വിപണന ശൃംഖല പടുത്തുയര്‍ത്തി നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന കാര്‍ഷികമേഖലയുടെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുക എന്നതും മറ്റൊരു ലക്ഷ്യമിടുന്നു. ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ വേതനം ഉറപ്പു നല്‍കുന്ന രീതിയില്‍ യുവാക്കളെ ആകര്‍ഷിച്ച് നവീന കൃഷിരീതികളെയും അവര്‍ക്ക് പരിചയപ്പെടുത്തി സ്വയം പര്യാപ്തമാക്കുക എന്നതും ഹബ്ബിന്റെ അജണ്ടയിലുണ്ട്. കര്‍ഷകരെ ഇടത്തട്ടുകാരുടെ ഇടയില്‍നിന്നും രക്ഷപ്പെടുത്തി അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയിലെ പരമാവധി വില ലഭ്യമാക്കും. ഇപ്പോള്‍ മാങ്ങ കര്‍ഷകരുടെ കാര്യം തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം.
വിപണിയില്‍ 600 കോടിരൂപക്ക് മാങ്ങ വ്യാപാരം നടക്കുമ്പോള്‍ കര്‍ഷകന് കിട്ടുന്നത് 60കോടിയാണെന്ന് പഠനം വ്യക്തമാക്കുന്നു. പാലക്കാട് ജില്ലയുടെ തെക്ക് കിഴക്കന്‍ മേഖലകളിലായി 6500 ഹെക്ടറോളം സ്ഥലത്ത് മാവ് കൃഷി ചെയ്തുവരുന്നു. ഹെക്ടറിന് ശരാശരി 150 മരങ്ങളുള്ള തോട്ടങ്ങളില്‍നിന്നും ഒരു മരത്തിന് 60കിലോയോളം മാങ്ങ ലഭിക്കും. ഒരു സീസണില്‍ മാത്രം 58500 ടണ്‍ മാങ്ങ വിദേശത്തും സ്വദേശത്തുമായി വില്‍പ്പന നടത്തിവരുന്നു. എന്നാല്‍ വിപണന വില 150 - 300 രൂപ ആണെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുക തോട്ടത്തിലെ കരാര്‍ തുക മാത്രമാണ്, അതിന്റെ ശരാശരി നോക്കിയാല്‍ 15 - 30 രൂപയാണ്. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 350 കോടിരൂപയുടെ മാങ്ങ വ്യാപാരം നടക്കുന്നു എന്ന് പറയുമ്പോള്‍ 600 മുതല്‍ 700 കോടി രൂപയുടെ നികുതി രഹിത വ്യാപാരമാണ് ഇവിടെ നടക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇതില്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത് വെറും 10% മാത്രമാണ്.
സര്‍ക്കാര്‍ സഹായത്തോടെ വിദേശവിപണിയെയും ഇന്ത്യന്‍ വിപണിയെയും ഒരുപോലെ ലക്ഷ്യം വെച്ച് പഴം പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ച് ഗ്രേഡിങ്ങും ഉറപ്പാക്കി, വലിയ ശീതീകരണശാലകളില്‍ സംഭരിച്ച് വിപണിവിലയുടെ വ്യതിയാനം കര്‍ഷകര്‍ക്ക് അനുയോജ്യമാക്കുവാനും കമ്പനി ലക്ഷ്യമിടുന്നു. ഇതിന്റെ ആവശ്യത്തിലേക്കായി നബാര്‍ഡ് ആദ്യത്തെ പഴം-പച്ചക്കറി ഹബ്ബിന് തുടക്കം കുറിക്കുന്നു. വിദേശരാജ്യങ്ങളിലെ കാര്‍ഷിക ഹബ്ബുകളുടെ നിലവാരത്തില്‍ നമ്മുടെ കൃഷിരീതികളും എത്തിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ആശ്വാസമാകൂ. ഇനിയും നാണ്യവിളയായി പ്രഖ്യാപിക്കാത്ത മാങ്ങയാണ് ഏറ്റവും കൂടുതല്‍ മൂല്യത്തിന് എല്ലാ വിപണിയിലും മുഖ്യന്‍. അതുകൊണ്ടുതന്നെ ഇടനിലക്കാരില്ലാത്ത ഹബ്ബിന്റെ തുടക്കം മുതലമടയിലാകുമെന്ന് പ്രതീക്ഷിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  39 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago