കേരളത്തില്‍ ശബരിമലയാവും പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്ന് കുമ്മനം രാജശേഖരന്‍
ന്യൂഡല്‍ഹി: കേരളത്തില്‍ ശബരിമലയാവും പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്ന് കുമ്മനം രാജശേഖരന്‍.
വിശ്വാസം, വികസനം, വിമോചനം എന്ന മുദ്രാവാക്യമാണ് കേരളത്തില്‍ ബി.ജെ.പി ഉയര്‍ത്തുക. വികസനം ഉണ്ടാകണം. ഇരുമുന്നണികളുടെയും മാറി മാറിയുള്ള ഭരണത്തില്‍നിന്നും കേരളത്തെ മോചിപ്പിക്കണം. മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും കേരളത്തിന് നഷ്ടപ്പെടുന്നുവെന്നാണ് ശബരിമല വ്യക്തമാക്കുന്നത്.
ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം വിഷയമല്ല ഇത്. എല്ലാ മതസ്ഥരുടെയും ആരാധനയിലും സങ്കല്‍പ്പങ്ങളിലും കടന്നുകയറ്റം ഉണ്ടാകാന്‍ പോകുന്നു. ദേവസ്വം ആക്ട് പോലെ ചര്‍ച്ച് ആക്ട് നടപ്പാക്കി ക്രൈസ്തവ ദേവാലയങ്ങളുടെ ഭരണത്തിലും കൈകടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ചര്‍ച്ച് ആക്ട് നടപ്പിലാക്കരുതെന്ന് പറയുന്നത് അതുകൊണ്ടാണ്. ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ പിടിയില്‍നിന്നും മോചിപ്പിക്കണം. ദേവസ്വം ആക്ടും ഇല്ലാതാകണം. മതസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടാകണം.
ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്. അവര്‍ അത് പ്രതിഫലിപ്പിക്കുക തന്നെ ചെയ്യും. വിശ്വാസം സംരക്ഷിക്കാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ അനിവാര്യമാണെങ്കില്‍ തീര്‍ച്ചയായും ആവശ്യപ്പെടും. ഓര്‍ഡിനന്‍സാണ് പരിഹാരമെങ്കില്‍ കൊണ്ടുവരണമെന്ന് പറയും. പുനഃപരിശോധനാ ഹരജിയില്‍ വിധി വന്നശേഷം ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."