മദ്‌റസാ പ്രവേശനോത്സവം; നവാഗതര്‍ക്ക് സ്വാഗതമോതി ബഹ്‌റൈനിലെ മദ്‌റസകള്‍ ഒരുങ്ങി
മനാമ: അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാനെത്തുന്ന കുരുന്നുകളെ സ്വീകരിക്കാന്‍ ബഹ്‌റൈനിലെ സമസ്ത മദ്‌റസകള്‍ ഒരുങ്ങി. 'നേരറിവ് നല്ല നാളേക്ക്' എന്ന പ്രമേയത്തില്‍ ബഹ്‌റൈനിലെ സമസ്ത മദ്‌റസകളില്‍ ഇന്ന് (24ന് ഞായറാഴ്ച) പ്രവേശനോത്സം നടക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ബഹ്‌റൈനിലെ മനാമ, റഫ, ഗുദൈബിയ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി 10 ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്ത മദ്‌റസകളിലാണ് ഇന്ന് മുതല്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത്. ഇതില്‍ ഹിദ്ദ് ഏരിയയുടെ പ്രവേശനോത്സവം ശനിയാഴ്ച തന്നെ നടന്നിരുന്നു. ബാക്കിയുള്ള മദ്‌റസകളി!ല്‍ പുതുതായി അഡ്മിഷന്‍ തേടുന്ന നവാഗതര്‍ക്കായി വൈവിധ്യമാര്‍ന്ന ഒരുക്കങ്ങളാണ് നടക്കുന്നത്.
മിഹ്‌റജാനുല്‍ ബിദായ എന്ന പേരിലുള്ള ഉദ്ഘാടന ചടങ്ങില്‍ ഏരിയാ നേതാക്കളും പണ്ഡിതരും പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബഹ്‌റൈനിലെ കേന്ദ്ര മദ്‌റസയായ മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ പ്രവേശനോത്സവം ഇന്ന് (ഞായറാഴ്ച) വൈകിട്ട് 5 മണിക്ക് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. പുതിയ കുട്ടികള്‍ക്കുള്ള അഡ്മിഷന്റെ ഉദ്ഘാടവും തങ്ങള്‍ ഇവിടെ നിര്‍വഹിക്കും. തുടര്‍ന്ന് മുഹര്‍റഖില്‍ നടക്കുന്ന പ്രവേശനോത്സവവും തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മറ്റു മദ്‌റസകളിലെ ഉദ്ഘാടകരുടെ പേരുവിവരങ്ങള്‍:
റഫ: സൈതലവി മുസ്‌ല്യാര്‍
ഗുദൈബിയ: ശൈഖ് അഹമ്മദ് അല്‍ ബിശ്‌രി
മുഹര്‍റഖ്: സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍
ഹൂറ: സൈദ് മുഹമ്മദ് വഹബി
ജിദാലി: റഫീഖ് ദാരിമി ഏപ്പിക്കാട്
ഹമദ് ടൗണ്‍: കാവനൂര്‍ മുഹമ്മദ് മുസ്‌ല്യാര്‍
ബുദയ്യ: അബ്ദുല്‍ അസീസ് മുസ്‌ല്യാര്‍
ഉമ്മുല്‍ ഹസം: അബ്ദുറഊഫ് ഫൈസി
ഹിദ്ദ്: സയ്യിദ് ജിഫ്‌രി തങ്ങള്‍
സമസ്തയുടെ കീഴില്‍ കേന്ദ്രീകൃത സിലബസായതിനാല്‍ നാട്ടില്‍ നിന്നെത്തുന്ന കുട്ടികള്‍ ബഹ്‌റൈനിലെ സമസ്ത മദ്‌റസകളില്‍ പ്രവേശനം നേടുന്നതും ഈ സമയത്താണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും ഈ നമ്പറുകളില്‍ ഏരിയാ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.
+97335107554 (മനാമ),
+97333767471 (റഫ),
+97334321534 (ഗുദൈബിയ),
+97333747428 (മുഹറഖ്),
+97334382035 (ഹൂറ),
+97333521625 (ജിദാലി),
+97334525038 (ഹിദ്ദ്),
+97335930262 (ഹമദ് ടൗണ്‍),
+97335103240 (ഉമ്മുല്‍ ഹസം),
+97338314706 (ബുദയ്യ).
കേരളത്തിനകത്തും പുറത്തും സമസ്തയുടെ അംഗീകാരമുള്ള 9814 മദ്‌റസകളിലായി 12 ലക്ഷത്തോളം കുട്ടികളാണ് ഇത്തവണ റമദാന്‍ അവധിക്കു ശേഷം മദ്‌റസകളിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."