മാലിദ്വീപ് മോഡലിന്റെ വധം: ഇന്ത്യന്‍ സുഹൃത്ത് കുറ്റക്കാരനെന്ന് മാതാപിതാക്കള്‍
ധാക്ക: ബംഗ്ലാദേശിലെ കോളജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മാലിദ്വീപ് മോഡലിന്റെ ഇന്ത്യക്കാരിയായ സുഹൃത്ത് സംഭവത്തില്‍ കുറ്റക്കാരനെന്ന് മോഡലിന്റെ മാതാപിതാക്കള്‍. റൗദ ആതിഫ് എന്ന മോഡലിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതിനെ എതിര്‍ത്തുകൊണ്ടാണ് റൗദയുടെ പിതാവ് മുഹമ്മദ് ആതിഫ് രംഗത്തെത്തിയിരിക്കുന്നത്.
റൗദയുടെ മരണത്തിനു പിന്നില്‍ അവളുടെ ഇന്ത്യക്കാരിയായ സുഹൃത്താണ്. അതൊരിക്കലും ഒരു ആത്മഹത്യയല്ല, കൊലപാതകമാണ്. മുഹമ്മദ് ആതിഫ് പറയുന്നു. സിറാത് പര്‍വീണ്‍ മഹമൂദ് എന്ന 21 കാരിയായ സുഹൃത്തിനെയാണ് പ്രതിസ്ഥാനത്ത് പിതാവ് ചൂണ്ടിക്കാട്ടുന്നത്. കോടതിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായിരുന്ന റൗദയെ മാര്‍ച്ച് 29 ന് കോളജ് ഹോസ്റ്റലിന്റെ ഡോര്‍മിറ്ററിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റൗദയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് പിതാവിന്റെ ആരോപണം. ജമ്മു കശ്മീരില്‍ നിന്നുള്ളയാളാണ് പര്‍വീണ്‍. ഇവര്‍ രണ്ടുപേരും ഹോസ്റ്റല്‍ മുറിയില്‍ ഒരുമിച്ചാണ് താമസം. റൗദയെ അവസാനമായി കണ്ടത് പര്‍വീണ്‍ ആണെന്ന് ധാക്ക ട്രിബ്യൂണും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."