HOME
DETAILS
MAL
പ്രവാസികള്‍ക്ക് 14 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന് നിര്‍ബന്ധമെന്ന് കേന്ദ്രം
backup
May 16 2020 | 03:05 AM
കൊച്ചി: പ്രവാസികള്‍ക്ക് 14 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഏഴു ദിവസം മതിയെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
വിദേശത്തു നിന്നെത്തുന്ന പ്രവാസികളെ പരിശോധനയ്ക്കു ശേഷം ഏഴു ദിവസം ക്വാറന്റൈനിലാക്കി ഏഴാം ദിവസം പരിശോധന നടത്തി രോഗമില്ലെന്നുറപ്പിച്ചാല് വീടുകളില്‍ ക്വാറന്റൈന് ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
കേരളത്തിന്റെ ഈ നിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."