അമിത് ഷായുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം- മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: തനിക്കെതിരെ അമിത് ഷാ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. മെഹബൂബ മുഫ്തി ജമ്മു, ലഡാക് മേഖലകളെ പൂര്‍ണമായി അവഗണിച്ചിരുന്നതായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചിരുന്നു.
ഇത്തരമൊരു ആരോപണം സഖ്യത്തിലായിരിക്കെ ബി.ജെ.പി മന്ത്രിമാര്‍ എന്തുകൊണ്ടാണ് പറയാതിരുന്നതെന്നും മെഹബൂബ ചോദിച്ചു. തങ്ങള്‍ക്കെതിരെ നിരവധി തെറ്റായ ആരോപണങ്ങളുമായി ബി.ജെ.പി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ട്വിറ്റര്‍ വഴിയാണ് മഹെബൂബയുടെ പ്രതികരണം.
കശ്മീരിലെ റാലിയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. മെഹബൂബ മുഫ്തിയുടേയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടേയും കുടുംബങ്ങള്‍ കാശ്മീരിലെ ജനങ്ങളുടെ സ്വത്ത് കയ്യടക്കി വച്ചിരിക്കുകയാണെന്നും ജമ്മുവിലെ റാലിയില്‍ അമിത് ഷാ ആരോപിച്ചു. പിഡിപിയുമായുള്ള സഖ്യം പിരിയുകയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിന് ശേഷം ആദ്യമായാണ് അമിത് ഷാ ജമ്മു കശ്മീരിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."