HOME
DETAILS
MAL
സഊദിയില്‍ പുതിയ വാഹന ഇന്‍ഷുറന്‍സ് നിയമാവലി നിലവില്‍ വന്നു
backup
April 12 2017 | 03:04 AM
ജിദ്ദ: സഊദിയില്‍ പുതിയ വാഹന ഇന്‍ഷുറന്‍സ് നിയമാവലി പ്രാബല്യത്തില്‍ വന്നു. കൂടുതല്‍ അപകടം വരുത്തുന്ന വാഹനങ്ങളില്‍ നിന്ന് കൂടുതല്‍ പ്രീമിയവും മറിച്ചാണെങ്കില്‍ കുറഞ്ഞ പ്രീമിയവും ഈടാക്കുന്നതാണ് പുതിയ ഭേതഗതി. ഇന്‍ഷുര്‍ ചെയ്യപ്പെടുന്ന വാഹനങ്ങളുടെ പൂര്‍വകാല അപകട ചരിത്രം പരിശോധിച്ച് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്ന നിയമമാണ് പുതുതായി പ്രാബല്യത്തില്‍ വന്നത്.
സഊദി മോണിട്ടറി അതോറിറ്റി അംഗീകരിച്ച ഭേദഗതി പ്രകാരം ഇന്‍ഷൂര്‍ ചെയ്യപ്പെടുന്ന വാഹനത്തിന്റെയും ഡ്രൈവറുടെയും ആക്സിഡന്റ് ഹിസ്റ്ററി പരിശോധിക്കും. കൂടുതല്‍ അപകടം വരുത്തുന്നവരാണെങ്കില്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും. മറിച്ചാണെങ്കില്‍ പ്രീമിയം കുറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."