HOME
DETAILS

ക്ഷമയാണ് പരിഹാരം

  
backup
May 16 2020 | 03:05 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b4%ae%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%82
 
സാമ്രാജ്യത്വ ശക്തികളുടെയും ഏകാധിപത്യ സാമ്രാട്ടുകളുടെയും ഫാസിസ്റ്റ് ചിന്താഗതിക്കാരുടെയും  ക്രൂരതകളും ആക്രമണങ്ങളും അതിരുകവിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പഴയകാലത്ത് ഉണ്ടായത് പോലെ  ആധുനിക ലോകത്തും വിവിധ തരത്തിലുള്ള പരീക്ഷണങ്ങളും പ്രകൃതി ക്ഷോഭങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.  അതിന്റെ വര്‍ത്തമാനകാല പതിപ്പായേക്കാം കോവിഡ്'19. ലോകത്ത് ഏറ്റവും വലിയ ലോക  പൊലിസ് ചമയുന്നവരേയും സാമ്രാജ്യത്വ ശക്തികളോട് ചങ്ങാത്തം സ്ഥാപിച്ചവരെയും അവരുടെ  സംസ്‌കാരത്തോടും ജീവിത ശൈലിയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെയും സ്വന്തം സമുദായത്തെ  തന്നെ കൊന്നൊടുക്കാന്‍ ദുഃശക്തികളോടുള്ള വിധേയത്വത്തിന്റെ പേരില്‍ മടികാണിക്കാത്തവരെയും മഹാമാരി വെറുതെ വിട്ടില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കൂ: 'ഭയാനകമായ ആപത്തുകളെ  നിങ്ങള്‍ സൂക്ഷിക്കണം. അക്രമകാരികളെ മാത്രം പ്രത്യേകമായിട്ടല്ല അത് പിടികൂടുക'(അന്‍ഫാല്‍ 25). 
 സമാധാനവും സ്വസ്ഥതയും നഷ്ടപ്പെടുന്ന ഇത്തരം പരീക്ഷണ ഘട്ടങ്ങളില്‍ മനക്കരുത്തും പ്രതീക്ഷയും സഹനവും വീണ്ടെടുക്കണം. എന്നിരുന്നാലേ ദുഃഖക്കടലില്‍ നിന്ന് കരകയറാനാകുകയുള്ളൂ. ലോക്ക് ഡൗണില്‍ വീടകങ്ങളില്‍ നാം മക്കള്‍ക്കും കുടുബത്തിനും ക്ഷമയുടെ നല്ലപാഠങ്ങള്‍ പകര്‍ന്ന് കൊടുക്കണം. പ്രതിസന്ധി നീളുന്നതിനനുസരിച്ച് നമുക്ക് ചുറ്റും ഇരുട്ട് പരക്കുകയാണ്.  വിപത്തുകളിലും വിഷമങ്ങളിലും അകപ്പെട്ട ഒരു സത്യവിശ്വാസി സര്‍വവും സര്‍വശക്തനില്‍ സമര്‍പ്പിച്ചവനാകണം.  അവന്റെ മനോഗതിയെ കുറിച്ച് മുഹമ്മദ് (സ) മനോഹരമായി പറയുന്നത് കാണുക,  'സത്യവിശ്വാസിയുടെ കാര്യത്തെ കുറിച്ച് ഞാനത്യത്ഭുതപ്പെടുന്നു. കാരണം, അവന്റെ എല്ലാ കാര്യങ്ങളും  അവന്ന് ഗുണകരമാണ്. സത്യവിശ്വാസിക്കല്ലാതെ ഒരാള്‍ക്കും ഇതുണ്ടാവുകയില്ല. അതായത്, അവന്ന്  സന്തോഷകരമായത് വല്ലതും സംഭവിച്ചാല്‍ അവന്‍ നന്ദി കാണിക്കുന്നു, അപ്പോള്‍ അത് അവന്ന്  ഗുണകരമാകുന്നു. ആപത്തുകള്‍ വല്ലതും വന്നുഭവിച്ചാലോ അവന്‍ ക്ഷമിക്കുന്നു, അതും അവന്ന് ഗുണകര  മാകുന്നു' (മുസ്‌ലിം).
 
 ഈ ഘട്ടങ്ങളിലും മനുഷ്യന് ആശയും പ്രതീക്ഷയും സ്വസ്ഥതയും  നല്‍കുന്ന ശക്തമായ സന്ദേശങ്ങളാണ് ഇസ്‌ലാം ലോകത്തിനു കാഴ്ചവച്ചത്. നബി (സ) പ്രവാചക  ദൗത്യവുമായി രംഗപ്രവേശം ചെയ്ത കാലം വേദനാജനകമായിരുന്നു. വിഷമങ്ങള്‍ ഇറക്കിവയ്ക്കാന്‍ വിശ്വാസത്തിന്റെ അത്താണിയില്ലാത്ത  ഒരു ജനതതിയായിരുന്നു അന്നുണ്ടായിരുന്നത്. അക്കാരണത്താല്‍ പട്ടിണി പേടിച്ചു കുരുന്നു കുഞ്ഞുങ്ങളെ  അറുകുല ചെയ്തിരുന്നു അവര്‍. വേണ്ടപ്പെട്ടവരുടെ വേര്‍പാടുണ്ടായാല്‍ നെഞ്ചത്തടിച്ചും മുടിയാട്ടം  നടത്തിയും അട്ടഹസിച്ചും ആയിരുന്നു അന്ന് അനുശോചനം രേഖപ്പെടുത്തിയിരുന്നത്. 
പ്രവാചകര്‍  അവരില്‍ ഈമാനിന്റെ ശക്തമായ കവചം തീര്‍ക്കുകയും പരലോകത്തെ ശിക്ഷയെക്കുറിച്ച്  ബോധവാന്മാരാക്കുകയും ചെയ്തപ്പോള്‍ സമൂലമായ വിപ്ലവാത്മകമായ മാറ്റം സംഭവിച്ചു. വിരഹവേദനകളും  ദുഃഖങ്ങളും ദുരിതങ്ങളും അവരെ സമീപിക്കുമ്പോള്‍ ക്ഷമയും അല്ലാഹുവിലുള്ള അര്‍പ്പണവും പ്രാര്‍ത്ഥനയും  അവര്‍ സ്വീകരിച്ചു. 
 
അനസ് (റ) പറയുന്നു; ഒരിക്കല്‍ നബി (സ) ഖബര്‍ സ്ഥാനിലൂടെ നടന്നു  പോകുമ്പോള്‍ ഒരു സ്ത്രീ തന്റെ കുഞ്ഞിന്റെ വിരഹം സഹിക്കവയ്യാതെ അതിന്റെ ഖബ്‌റിനടുത്തിരുന്ന്  വിലപിക്കുന്നത് കണ്ടു. പ്രവാചകന്‍ പറഞ്ഞു: (സഹോദരീ) നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളണം, ക്ഷമ  പാലിക്കണം. അപ്പോള്‍ സ്ത്രീ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പാട്ടിന് പോകുക. എനിക്ക് വന്നനുഭവിച്ച  ആപത്ത് നിങ്ങള്‍ക്ക് സംഭവിച്ചിട്ടില്ല. ആ സ്ത്രീക്ക് നബി(സ)യെ മനസ്സിലായിരുന്നില്ല. നിങ്ങളോട്  ഉപദേശിച്ചത് നബി (സ) ആണെന്ന് ആ സ്ത്രീയോട് ആരോ പറഞ്ഞു. ഉടനെ സ്ത്രീ നബി (സ)യുടെ  വീടിന്റെ വാതിലിനടുത്ത് ഓടിയെത്തി. അവിടെ കാവല്‍ക്കാരൊന്നുമില്ല. ഉടനെ അകത്തോട്ടു  പ്രവേശിച്ചു. സ്തബ്ധയായ സ്ത്രീ പറഞ്ഞു: എന്നോട് ക്ഷമിക്കണെ, ഞാന്‍ തങ്ങളെ മനസ്സിലാക്കിയിരുന്നില്ല,  ഞാന്‍ ക്ഷമ പാലിച്ചുകൊള്ളാം. അപ്പോള്‍ പ്രവാചകര്‍ അരുളി. ആപത്തുണ്ടാകുന്നതിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ പാലിക്കേണ്ടതാണ് ക്ഷമ'  (ബുഖാരി, മുസ്‌ലിം). 
 
 എന്റെ ഒരനുഭവ കഥ ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമാണെന്ന്  കരുതുന്നു. എന്റെ ഒരു ഓമനപുത്രി. അതിന് അഞ്ചുവയസ്സുള്ളപ്പോള്‍ മെനഞ്ചെയ്റ്റ്‌സ് പനി ബാധിച്ചു.  മറ്റു ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. അവിടെവച്ച് മണിക്കൂറുകള്‍ക്കകം മരണം  സംഭവിച്ചു. ഞങ്ങള്‍ കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നു മകളെ ഞങ്ങളുടെ മടിയില്‍ കിടത്തി വരുമ്പോള്‍  ഭാര്യയുടെ നിയന്ത്രണം വിട്ടുപോകുമെന്ന് കണ്ടപ്പോള്‍    ഞാന്‍, നീ ക്ഷമിക്കുക, അല്ലാഹുവിനെ ഭയക്കുക  എന്ന് പറഞ്ഞ് പ്രസ്തുത സംഭവം വിവരിച്ചു കൊടുത്തു. പിന്നെയവള്‍ കരഞ്ഞില്ല, വെപ്രാളം കാട്ടിയില്ല.  സത്യവിശ്വാസികളുടെ അത്ഭുതസ്വഭാവം സങ്കടം ഉണ്ടാകുമ്പോള്‍ ക്ഷമിക്കുകയും സന്തോഷമുണ്ടാകുമ്പോള്‍ നന്ദി  ചെയ്യുക എന്നതുമാണല്ലോ.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago