വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച് പുറത്താക്കി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് പൂര്‍വേഷ്യന്‍ പൗരനായ യാത്രക്കാരനെ വലിച്ചിഴച്ച് പുറത്താക്കി. ചൈനീസ് വംശജനായ ഡോക്ടര്‍ക്കെതിരേയാണ് നടപടിയെന്ന് സംഭവത്തിന്റെ ദൃക്സാക്ഷി പറഞ്ഞു. എന്നാല്‍, അതിക്രമത്തിനിരയായത് വിയറ്റ്നാം പൗരനാണെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വിമാനക്കമ്പനി മാപ്പുപറഞ്ഞു. ചൈനയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
വിമാനം യാത്ര തുടങ്ങുന്നതിനു തൊട്ടുമുന്‍പ് ചിക്കാഗോ ഒഹാരെ ഇന്റനാഷനല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനത്തിന്റെ സിറ്റിങ് സീറ്റ് കഴിഞ്ഞിട്ടും നാലുപേര്‍ ബുക്ക് ചെയ്തവരായുണ്ടായിരുന്നു. ഒരാളോട് സ്വമേധയാ ഒഴിയാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയാറാകാതിരുന്നതോടെ ഏഷ്യക്കാരനെ പുറത്താക്കാന്‍ ജീവനക്കാര്‍ തീരുമാനിക്കുകയായിരുന്നു. വലിച്ചിഴക്കപ്പെട്ട യാത്രക്കാരന്റെ വായില്‍നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് വിഡിയോ സാമൂഹിക മാധ്യമങ്ങളിലിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."