അധ്യാപകരുടെ ശമ്പളം തടയരുത് : കെ.എസ്.ടി.യു
പാലക്കാട്: പുനര്‍വിന്യാസം നടക്കാത്തതിന്റെ പേരില്‍ അധ്യാപകരുടെ ശമ്പളം തടയുന്ന ഉദ്യോഗസ്ഥ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി അറിയിച്ചു. നിയമനാംഗീകാരം ലഭിച്ച മുഴുവന്‍ അധ്യാപകര്‍ക്കും മുടങ്ങാതെ ശമ്പളം ലഭ്യമാക്കണം. കുട്ടികളുടെ എണ്ണക്കുറവ് മൂലം വിദ്യാലയങ്ങള്‍ അടച്ചു പൂട്ടുന്നതിനെതിരെ നിയമ നിര്‍മ്മാണം നടത്തി സ്കൂളുകള്‍ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളോട് തികഞ്ഞ അവഗണന പുലര്‍ത്തുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ഏറെ നിരാശാജനകമാണെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് പി.ഇ.എ.സലാം അധ്യക്ഷനായി. സംസ്ഥാന വൈസ്പ്രസിഡന്റ് ഹമീദ് കൊമ്പത്ത്, സെക്രട്ടറി ഇ.മുസ്തഫ, ജില്ലാ സെക്രട്ടറി കരീം പടുകുണ്ടില്‍,സി.എം.അലി,മുഹമ്മദലി കല്ലിങ്ങല്‍,ടി.നാസര്‍, സി.പി.ഖാലിദ്, കെ.ടി.അബ്ദുല്‍ ജലീല്‍,പി.പി.എ.നാസര്‍,ഹുസൈന് കോളശ്ശേരി,എം.എസ്.കരീം മസ്താന്,സഫുവാന്‍ നാട്ടുകല്‍,ടി.ഷൗക്കത്തലി,പി.അബ്ദുല്‍ നാസര്‍,വി.ടി.എ.റസാഖ്,കെ.പി. എ.സലീം,സിദ്ദീഖ് പാറോക്കോട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."