'ഹോണ്ട'യടിച്ചു; സെനഗലിനെ ജപ്പാന്‍ പിടിച്ചു (2-2)
എക്തറിന്‍ബര്‍ഗ്:കൊളംബിയെയും പോളണ്ടിനെയും അട്ടിമറിച്ച സെനഗലും ജപ്പാനും ഏറ്റുമുട്ടിയപ്പോള്‍ സമനിലയില്‍ പിരിഞ്ഞു. ആരാണ് വലിയ അട്ടിമറിക്കാരെന്ന് അറിയാന്‍ മത്സരിച്ച മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. സ്‌കോര്‍: 2-2.
സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 71 മിനുറ്റിലാണ് സെനഗല്‍ ഗോള്‍ നേടിയത്. എന്നാല്‍, ആ സന്തോഷത്തിന് അധികം ആയുസ് ജപ്പാന്‍ നല്‍കിയില്ല. വിജയത്തിലേക്ക് പോവുകയായിരുന്ന സെനഗലിനെ ജപ്പാന്‍ താരം ഹോണ്ട പിടിച്ചു. 78ാം മിനുറ്റില്‍ ഹോണ്ട ജപ്പാനു വേണ്ടി സമനില ഗോള്‍ നേടി. (2-2).
പിന്നീടുള്ള സമയങ്ങളില്‍ ഇരു ടീമുകളും ഗോളുകള്‍ക്ക് വേണ്ടി ശ്രമിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. സമനിലയോടെ ഇരു ടീമുകള്‍ക്കും നാലു പോയിന്റ് വീതമായി. ഗ്രൂപ്പ് എച്ചിലെ അടുത്ത മത്സരം ഇരു ടീമുകളും ആദ്യ മത്സരം തോറ്റ പോളണ്ടും കൊളംബിയയുമാണ്.
Four goals shared between @jfa_samuraiblue and @FootballSenegal in Ekaterinburg.
— FIFA World Cup ? (@FIFAWorldCup) June 24, 2018
Good game, that.#JPNSEN pic.twitter.com/EJDfRXUjS2
78' മുന്‍പിലെത്തിയെന്ന സെനഗലിന്റെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ജപ്പാന്റെ മധ്യനിരതാരം റെയിസുകെ ഹോണ്ട ഗോള്‍ നേടി. സ്‌കോര്‍: 2-2
71' സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷമുള്ള 30 മിനുറ്റുകളുടെ അനിശ്ചിതത്വം തീര്‍ത്ത് സെനഗല്‍ ഗോളടിച്ചു. 19 കാരനായ മൗസ വാഗ് ആണ് ഗോള്‍ നേടിയത്.
70' മത്സരം അവസാനിക്കാന്‍ 20 മിനുറ്റുകള്‍ മാത്രം. ഇരു ടീമുകളും ഗോളുകള്‍ക്കായി പൊരുതുന്നുണ്ടെങ്കിലും ലക്ഷ്യം കാണുന്നില്ല.
45' ആദ്യ പകുതി മത്സരം പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരിക്കുകയാണ്.
Thoughts on the first half? #JPNSEN pic.twitter.com/HyeEhI7jzL
— FIFA World Cup ? (@FIFAWorldCup) June 24, 2018
34' ജപ്പാന്റെ നിമിഷം. ജപ്പാനു വേണ്ടി തകാഷ് ഇനിയു ഗോള്‍ നേടുന്നു. സ്‌കോര്‍: 1-1
സെനഗലും ജപ്പാനും തമ്മിലുള്ള മത്സരം പുരോഗമിക്കുമ്പോള്‍ ആദ്യ ഗോളടിച്ചത് സെനഗല്‍. 11ാം മിനുറ്റില്‍ സെനഗലിന്റെ മുന്നേറ്റതാരം സാദിയോ മനേ ആണ് ഗോള്‍ നേടിയത്. താരത്തിന്റെ റഷ്യയിലെ ആദ്യ ഗോള്‍ ആണിത്. സെനഗല്‍ 1-0 മുമ്പിലാണ് മത്സരത്തില്‍.
The right place, the right time. #SEN lead in Ekaterinburg! #JPNSEN pic.twitter.com/lEZhCtowLq
— FIFA World Cup ? (@FIFAWorldCup) June 24, 2018
30' മത്സരം 30ാം മിനുറ്റിലേക്ക് കടക്കുമ്പോള്‍ ബോള്‍ പൊസിഷനിലും പാസിങ് അക്യുറിയുലുമെല്ലാം സെനഗലാണ് മുമ്പില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."