സര്‍ക്കാര്‍ ആശുപത്രികളില്‍ ഓണ്‍ലൈന്‍ ഒ.പി പരിഗണനയില്‍
തിരുവനന്തപുരം: തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി സംവിധാനം ഓണ്‍ലൈനാക്കുന്ന കാര്യം ആരോഗ്യവകുപ്പ് പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും വൃത്തിയാക്കാന്‍ ഒരു ദിവസം നല്‍കും. വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും 15 ശതമാനം മാത്രമേ തുറന്നിട്ടുള്ളൂ. ഇക്കാര്യത്തില്‍ എന്തെങ്കിലും അവ്യക്തതയുണ്ടെങ്കില്‍ തിരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങുന്നതോടെ ജലഗതാഗതവും പുനരാരംഭിക്കും. തടി ലേലത്തിനെടുത്തവര്‍ക്ക് ലോക്ക് ഡൗണ്‍ കാരണം അത് എടുത്തുമാറ്റാന്‍ പ്രയാസമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തറവാടകയും പലിശയും ഒഴിവാക്കണമെന്ന ആവശ്യം പരിശോധിച്ച് തീരുമാനിക്കും. ഇന്ന് വയനാട്ടില്‍ തീരുമാനിച്ച തടിലേലം ആളുകള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മാറ്റിച്ചിട്ടുണ്ട്. മത്സ്യ പരിശോധനയ്ക്കിടയില്‍ കൈക്കൂലി വാങ്ങിയെന്ന പരാതി വിജിലന്‍സിനെ ഏല്‍പിച്ചിട്ടുണ്ട്. ഈ ദുരിതഘട്ടത്തിലും ഇത്തരത്തില്‍ ചെയ്യുന്നവരുടെ പേരില്‍ ഉചിതമായ ശിക്ഷാനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."