ജി-7ഉച്ചക്കോടിയില്‍ യു.എസിനും ബ്രിട്ടനും തിരിച്ചടി റഷ്യക്കെതിരേ ഉപരോധമില്ല
റോം: റഷ്യയ്ക്കും സിറിയയ്ക്കുമെതിരേ ഉപരോധമേര്‍പ്പെടുത്താനുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും നീക്കം തടഞ്ഞ് ജി-7 രാജ്യങ്ങള്‍. വടക്കു കിഴക്കന്‍ സിറിയയിലെ ഖാന്‍ ശൈഖൂന്‍ പട്ടണത്തില്‍ കഴിഞ്ഞയാഴ്ച 87 പേരുടെ മരണത്തിനിടയാക്കിയ രാസായുധാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റഷ്യയ്ക്കും സിറിയയ്ക്കുമെതിരേ ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്കയും ബ്രിട്ടനും ശ്രമിച്ചത്. ഇറ്റലിയില്‍ നടന്ന ജി-7രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും വിദേശകാര്യ മന്ത്രിമാരുടെ നിര്‍ദേശം. എന്നാല്‍ മറ്റു രാജ്യങ്ങള്‍ ഇതിനെ തള്ളുകയായിരുന്നു.
രാസായുധ ആക്രമണം നടത്തിയത് അസദ് ഭരണകൂടമാണെന്ന് അമേരിക്കയും ബ്രിട്ടനും ആവര്‍ത്തിച്ചപ്പോള്‍ സ്ഥിരീകരണം വന്നതിനു ശേഷം മാത്രം മതി നടപടിയെന്നായിരുന്നു മറ്റ് രാജ്യങ്ങളുടെ തീരുമാനം. ആക്രമണത്തിനു പിന്നില്‍ വിമത പോരാളികളാണെന്നാണ് അസദും റഷ്യയും ആവര്‍ത്തിക്കുന്നത്. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ, ജപ്പാന്‍, ഇറ്റലി എന്നീ രാഷ്ട്രങ്ങള്‍ക്കു പുറമെ സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായെത്തിയ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധിയും അമേരിക്കയുടെയും ബ്രിട്ടന്റെയും നീക്കത്തോട് യോജിച്ചില്ല.
രാസായുധത്തിന് തിരിച്ചടിയായി സിറിയയിലെ അല്‍ ശയാറത് വ്യോമത്താവളത്തിലേക്ക് അമേരിക്ക ശക്തമായ മിസൈല്‍ ആക്രണം നടത്തിയിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് റഷ്യ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബ്രിട്ടനെ കൂട്ടുപിടിച്ച് റഷ്യയ്‌ക്കെതിരേ ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചത്. ഇറ്റലിയും ജര്‍മനിയും ചേര്‍ന്നാണ് നിര്‍ദേശം വീറ്റോ ചെയ്തത്. ഉപരോധ നടപടികളിലൂടെ പുടിനെ സമ്മര്‍ദത്തിലാക്കി അസദ് ഭരണകൂടത്തിനു നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുകയെന്ന അമേരിക്കയുടെ ലക്ഷ്യമാണ് ഇതോടെ തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."