കടലിലെ കാറ്റും കോളും; വറുതിയിലായി മത്സ്യത്തൊഴിലാളികള്‍
കോഴിക്കോട്: കടല്‍ക്ഷോഭം തുടരുന്നതോടെ മത്സ്യത്തൊഴിലാളികള്‍ വറുതിയില്‍. മെയ് അവസാനവാരം മുതല്‍ തുടങ്ങിയ കടലിലെ കാറ്റും കോളും ഇപ്പോഴും ഒഴിഞ്ഞിട്ടില്ല.
ഇതിനിടെ അഞ്ചു ദിവസം മാത്രമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ അനുമതി ഉണ്ടായിരുന്നത്. ഇന്നും കടല്‍ക്ഷോഭം തുടരുന്നുണ്ടെങ്കിലും മത്സ്യബന്ധന വിലക്ക് താല്കാലികമായി നീക്കിയ സന്തോഷത്തിലാണ് മത്സ്യത്തൊഴിലാളികള്‍.
എന്നാല്‍ ലക്ഷദ്വീപില്‍ മത്സ്യബന്ധന വിലക്ക് തുടരുന്നുണ്ട്. ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യബന്ധനമാണ് നടക്കുന്നത്. എന്നാല്‍ ഈ വര്‍ഷം മിക്ക ദിവസവും കടല്‍ക്ഷോഭം കാരണം മീന്‍പിടിക്കാന്‍ പോകാനായില്ല. ഇതോടെ തീരം വറുതിയിലായി. മത്സ്യത്തിനാകട്ടെ പൊള്ളുന്ന വിലയും.
പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 50 കി.മി വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇന്നും മത്സ്യത്തൊഴിലാളികള്‍ സൂക്ഷിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 3 മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ വരെയുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."