കുല്‍ഭൂഷണ്‍ യാദവ്: പാകിസ്താനു മുന്നറിയിപ്പുമായി പാക് മാധ്യമങ്ങള്‍
ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ചാരന്‍ എന്നാരോപിച്ച് മുന്‍ നാവികസേനാ ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്ക് വിധേയമാക്കിയ പാക് സൈനിക കോടതി വിധി കീഴ്‌വഴക്കങ്ങള്‍ക്ക് എതിരെന്ന് പാക് മാധ്യമങ്ങള്‍.
വിധിയെ അത്യപൂര്‍വ സംഭവമെന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാനേ ഇത് ഉപകരിക്കൂവെന്ന് മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കി. നയതന്ത്രതലത്തിലെ പരാജയമാണ് സംഭവമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയാല്‍ അതിനെ കൊലപാതകമായി കണക്കാക്കുമെന്നും പാകിസ്താന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതിനിടെയാണ് പാക് സൈനിക കോടതി വിധിയെ വിമര്‍ശിക്കുന്ന വിലയിരുത്തലുകള്‍ പാക് മാധ്യമങ്ങളില്‍ വന്നത്.
കുല്‍ഭൂഷണിനെതിരായ വിധിയില്‍ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറായിക്കോളൂ എന്ന സൂചനകളാണ് മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നത്. വിഷയത്തില്‍ ഇന്ത്യയുടെ പ്രതികരണങ്ങള്‍ എത്തരത്തിലായിരിക്കാമെന്ന വിശകലനങ്ങള്‍ നിരവധി വിദഗ്ധരെ അണിനിരത്തി പാക് മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്.
കുല്‍ഭൂഷണെതിരേ കണ്ടെത്തിയിരിക്കുന്ന തെളിവുകള്‍ ലോകരാജ്യങ്ങളുമായി പങ്കുവയ്ക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. വിഷയത്തില്‍ രണ്ട് ആണവശക്തികള്‍ തമ്മില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷത്തില്‍ മിക്ക മാധ്യമങ്ങളും ആശങ്ക പങ്കുവെക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."