എ.ഐ.സി.സി ജന. സെക്രട്ടറി നിയമനം: എതിര്‍പ്പുമായി സുധീരന്
തിരുവനന്തപുരം: എ.ഐ.സി.സി ജന. സെക്രട്ടറിയായി ശ്രീനിവാസനെ നിയമിച്ചതില്‍ കടുത്ത എതിര്‍പ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. തന്റെ എതിര്‍പ്പ് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അദ്ദേഹം അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതും തെറ്റായ സന്ദേശം നല്‍കുന്നതുമായ നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പറിയിച്ചതെന്ന് സുധീരന് ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിയുടെ പ്രധാന സഹായികളില്‍ പ്രമുഖനായ നമ്മുടെ നേതാവ് എ.കെ ആന്റണി നിലകൊള്ളുന്നു എന്നത് നമുക്കെല്ലാം അഭിമാനകരമാണ്. ജനാധിപത്യ മതേതര മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുന്ന രാഹുല്‍ജിയെ ലക്ഷ്യത്തില്‍ എത്തിക്കുന്നതില്‍ സഹായകമായി കെ.സി വേണുഗോപാലും പി.സി വിഷ്ണുനാഥും നിയോഗിക്കപ്പെട്ടതും സന്തോഷത്തോടെയാണ് നമ്മളെല്ലാവരും കാണുന്നത്. കഠിനാദ്ധ്വാനിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി ജന. സെക്രട്ടറിയായി നിയമിച്ച് ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നിയോഗിച്ചതും നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നല്ല കാര്യമാണ്.
എന്നാല്‍, ഇപ്പോള്‍ ഒരു ശ്രീനിവാസന് എ.ഐ.സി.സി സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന സാധാരണക്കാരും വീക്ഷിക്കുന്നതെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."