ബജറ്റില്‍ 102 കോടിയുടെ പദ്ധതികളുമായി പുതുക്കാട് മണ്ഡലം
പുതുക്കാട്: പിണറായി സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ പുതുക്കാട് മണ്ഡലത്തിന് ചരിത്ര നേട്ടം. സുസ്ഥിര മണ്ഡല വികസന പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കി രാജ്യത്തിനു തന്നെ മാതൃകയായ പുതുക്കാടിനു 102 കോടി രൂപയുടെ പദ്ധതികളാണ് ധനവകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് വകയിരുത്തിയിട്ടുള്ളത്.
മുഴുവന്‍ സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹൈ ടെക് സംവിധാനം നടപ്പിലാക്കി വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ തന്നെ തിളങ്ങുന്ന മണ്ഡലമായി തീര്‍ന്ന പുതുക്കാടിനു വിദ്യാഭ്യാസ രംഗത്ത് 12 കോടി രൂപയാണ് ഈ ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്.
പറപ്പൂക്കര പഞ്ചായത്തിലെ നന്ദിക്കര ജി.വി.എച്ച്.എസ്.എസിന് 10 കോടിയും മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പൂച്ചിറ ജി.വി.എച്ച്. എസ്.എസിന് 2 കോടിയും, ഏറ്റവും കൂടുതല്‍ പണം വകയിരുത്തിയിട്ടുള്ളത് പുതുക്കാട് റെയില്‍വേ മേല്‍പാലം നിര്‍മാണത്തിനാണ്, 40 കോടി രൂപ.
ഇവിടെ മേല്‍പാലം സാധ്യമാവുന്നതോടെ ഒരു മണ്ഡലത്തിന്റെ തന്നെ സ്വപ്നങ്ങള്‍ക്കാണ് സാക്ഷാല്‍ക്കരമാവുന്നത്. പതിറ്റാണ്ടുകളായി ഈ നാട്ടിലെ ജനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യമാണ് ഇവിടുത്തെ മേല്‍പ്പാലം.
കൂടാതെ പാശ്ചാത്തല വികസന രംഗത്ത് കൊടകര വെള്ളിക്കുളങ്ങര റോഡിന് 20 കോടി രൂപയും, പാലപ്പിള്ളി മുപ്ലിയം കോടാലി റോഡിനു 10 കോടിയും, കാനത്തോട് (പന്തല്ലൂര്‍ കുണ്ടുകടവ്) നിര്‍മാണത്തിന് 20 കോടിയും വകയിരുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ചിലവഴിക്കുന്ന തുക ഈ 102 കോടിക്ക് പുറമെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."