HOME
DETAILS

പ്രതിപക്ഷ പ്രതിഷേധം ശക്തം; നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍

  
backup
June 24 2018 | 17:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d-2

 


തിരുവനന്തപുരം: സര്‍ക്കാര്‍ സമ്മതത്തോടെ സ്വകാര്യവ്യക്തികള്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്താന്‍ സാധ്യതയുണ്ടെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെ നെല്‍വയല്‍- തണ്ണീര്‍ത്തട ഭേദഗതി ബില്ല് ഇന്ന് നിയമസഭയില്‍. പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെ തന്നെ ഇന്ന് നിയമസഭ ബില്ല് പാസാക്കും.
നെല്‍വയല്‍ നീര്‍ത്തട ഭേദഗതി നിയമത്തിന് അംഗീകാരം ലഭിക്കുന്നതോടെ പൊതു ആവശ്യങ്ങള്‍ക്കായി വയല്‍ നികത്താന്‍ സര്‍ക്കാരിന്റെ സമ്മതം മാത്രം മതി എന്ന സ്ഥിതിയാകും.
പൊതു ആവശ്യത്തിന് നെല്‍വയലുകള്‍ നികത്താം എന്നാണ് ബില്ലിലെ പ്രാധാന ഭേദഗതി. എന്നാല്‍ പൊതു ആവശ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടില്ല. നിയമത്തിനെതിരേ പരാതി ഉന്നയിക്കുന്നവര്‍ 5000 രൂപ പിഴയടക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരേ ശുപാര്‍ശ നല്‍കാനുള്ള പ്രാദേശിക നിരീക്ഷണ സമിതികളുടെയും സംസ്ഥാനതല നിരീക്ഷണ സമിതിയുടെയും അധികാരം എടുത്തു മാറ്റി. പകരം അവര്‍ക്ക് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം.
അടിസ്ഥാന നികുതി രജിസ്റ്ററും റവന്യു രേഖകളും തിരുത്താന്‍ ആര്‍.ഡി.ഒക്ക് അധികാരം നല്‍കുന്ന വകുപ്പും ഭേദഗതിയിലുണ്ട്. ഇത് സുപ്രീംകോടതി വിധിക്കെതിരാണ് എന്നത് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നു. ഇത്തരം വ്യവസ്ഥകളെ സബ്ജക്ട് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ എം. ഉമ്മര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ ചോദ്യം ചെയ്ത് വിയോജനക്കുറിപ്പ് നല്‍കിയിട്ടുണ്ട്.
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ 2008ല്‍ ആദ്യമായി നിയമം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഭേദഗതികളിലൂടെ ഇതില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ നിയമത്തിന്റെ കാതല്‍ തന്നെ ഇല്ലാതാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്. 'പാരിസ്ഥിതിക' എന്ന വാക്കുതന്നെ നിയമത്തില്‍ നിന്നൊഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
2008ലെ നിയമത്തില്‍ നെല്‍വയല്‍, തണ്ണീര്‍ത്തടം, കരഭൂമി എന്നിങ്ങനെയുള്ള തരംതിരിവാണുള്ളത്. എന്നാല്‍ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്ന വിഭാഗം പ്രത്യേകമായി ഭേദഗതിയിലൂടെ ചേര്‍ക്കും. ബില്ലിന് സബ്ജക്ട് കമ്മിറ്റി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. നേരത്തെ രണ്ടു തവണ നെല്‍വയല്‍- നീര്‍ത്തട ഭേദഗതി ബില്ലിന് സബ്ജക്ട് കമ്മിറ്റിയില്‍ എതിര്‍പ്പ് വന്നിരുന്നു. തുടര്‍ന്നാണ് മൂന്നാം തവണ യോഗം ചേര്‍ന്ന് അംഗീകാരം നല്‍കിയത്.
നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇതില്‍ നിന്ന് പിന്‍മാറണമെന്നും പ്രതിപക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ല് അവതരിപ്പിച്ചാല്‍ ശക്തമായ സമരത്തിലേക്ക് നീങ്ങാന്‍ കെ.പി.സി.സിയും തീരുമാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago