HOME
DETAILS
MAL
മതിയായ രേഖകളില്ലാതെ മധ്യപ്രദേശ് സ്വദേശികള്‍ വയനാട്ടിലെത്തി
backup
May 16 2020 | 03:05 AM
സുല്‍ത്താന്‍ ബത്തേരി: മതിയായ രേഖകളില്ലാതെ കര്‍ണാടക-കേരള അതിര്‍ത്തിയിലെ പരിശോധനകള്‍ മറികടന്ന് മധ്യപ്രദേശ് സ്വദേശികളായ രണ്ട് യുവാക്കള്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിലെത്തി. ഇവരുടെ കൈവശം യാത്രാ പാസുകള്‍ ഉണ്ടായിരുന്നില്ല. ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായാണ് മറുപടി നല്‍കിയത്.
സംഭവം സുരക്ഷാ പരിശോധനകളിലെ വീഴ്ചയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യുവാക്കളെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. ഇവര്‍ അതിര്‍ത്തി കടന്ന് വന്നവരല്ലെന്നും കോഴിക്കോട് ഭാഗത്തുനിന്ന് ലോറിയിലെത്തി സുല്‍ത്താന്‍ ബത്തേരിയില്‍ ഇറങ്ങിയതാണെന്നും പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."