പൊലിസിനെ നന്നാക്കാന്‍ സംഘടിപ്പിച്ച ക്ലാസിലും തര്‍ക്കം
തിരുവനന്തപുരം: പൊലിസുകാര്‍ക്കു നേര്‍വഴി കാട്ടാന്‍ സംഘടിപ്പിച്ച ക്ലാസിലും രൂക്ഷമായ തര്‍ക്കം. മുന്‍ ഡി.ജി.പി കെ.ജെ ജോസഫ് പൊലിസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ക്ലാസില്‍ വാക്പോരുണ്ടായത്.
കേസുകളുടെ അന്വേഷണത്തില്‍ പൊലിസ് അസോസിയേഷന് ഇടപെടുന്നുണ്ടെന്ന് ജോസഫ് ആരോപിച്ചതാണ് പൊലിസ് അസോസിയേഷന് നേതാക്കളെ പ്രകോപിപ്പിച്ചത്. ക്ലാസിന്റെ മുന്‍നിരയിലുണ്ടായിരുന്ന അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പൃഥ്വിരാജ് അതിനു മറുപടി നല്‍കിയതോടെയാണ് തര്‍ക്കത്തിനു തുടക്കമായത്. അങ്ങനെയുള്ള ഏതെങ്കിലും ഒരു കേസ് പറയാമോ എന്ന് പൃഥ്വിരാജ് ചോദിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുത്. ജോസഫിന്റെ കാലത്തെ പൊലിസല്ല ഇപ്പോഴുള്ളത്. പരാതി നല്കാന് വരുന്നവര്‍ പോലും മൊബൈല്‍ ഫോണ്‍ തെളിവുകളുമായാണ് എത്തുന്നത്. പൊലിസ് ഏറെ മാറിയിട്ടുണ്ടെന്ന വസ്തുത മറച്ചുവയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, പൊലിസ് അസോസിയേഷന്റെ നിരവധി വീഴ്ചകള്‍ ജോസഫ് നിരത്തി. തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നതോടെ ഇരുവരും തമ്മില്‍ ഏറെ നേരം തര്‍ക്കമുണ്ടായി. അസോസിയേഷനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്വീകരിച്ചത്. സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് അസോസിയേഷന് പ്രവര്‍ത്തിക്കുന്നതെന്ന് ബെഹ്റ പറഞ്ഞു. കേസ് അന്വേഷണത്തില്‍ ബാഹ്യശക്തികള്‍ ഇടപെടാറില്ലെന്നു പറഞ്ഞ് ബെഹ്റ മുന്‍ ഡി.ജി.പിയുടെ വാദങ്ങള്‍ തള്ളി. തര്‍ക്കം രൂക്ഷമായതോടെ അതു ക്ലാസില്‍നിന്ന് സാമൂഹ്യമാധ്യമങ്ങളിലേക്കും വ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."