HOME
DETAILS

അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ ബി.ജെ.പി കോര്‍കമ്മിറ്റി ഇന്ന്

  
backup
March 10 2019 | 20:03 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f

 

തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയാറാക്കാനായി ബി.ജെ.പിയുടെ കോര്‍കമ്മിറ്റി യോഗം ഇന്ന് എറണാകുളത്ത് ചേരും. ഗ്രൂപ്പ് പോര് കാരണം പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയം സാധ്യമാകാത്ത സാഹചര്യത്തില്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ്.


തെരഞ്ഞെടുപ്പ് തിയതികൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ടതിനാല്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് കൃത്യമായ തീരുമാനമുണ്ടാകും. ബി.ജെ.പിയുടെ നാലു സംസ്ഥാന ജന. സെക്രട്ടറിമാര്‍ നയിച്ച പരിവര്‍ത്തന യാത്രകള്‍ ഇന്നലെ സമാപിച്ചിരുന്നു.
മിസോറം ഗവര്‍ണര്‍ പദവി രാജിവച്ച് എത്തുന്ന കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് നീക്കം. നേരത്തെ കുമ്മനം രാജിവയ്ക്കുന്നതിനു മുന്‍പ് അദ്ദേഹത്തെ പത്തനംതിട്ട മണ്ഡലത്തില്‍ നിര്‍ത്താനായിരുന്നു കേന്ദ്ര നേതൃത്വം ആലോചിച്ചിരുന്നത്. പത്തനംതിട്ടയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളാണെങ്കില്‍ ഹിന്ദു സ്ഥാനാര്‍ഥിയെന്ന നിലയിലും പൊതുവിലുള്ള സ്വീകാര്യതയുടെ അടിസ്ഥാനത്തിലും കുമ്മനത്തിന് ജയിക്കാനാകുമെന്നാണ് പാര്‍ട്ടി കരുതിയിരുന്നത്. മാത്രമല്ല ആറന്മുള സമരനായകന്‍ എന്ന നിലയില്‍ ലഭിച്ചിട്ടുള്ള അംഗീകാരവും കുമ്മനത്തിന് ഗുണം ചെയ്യുമെന്നായിരുന്നു ബി.ജെ.പി വിലയിരുത്തല്‍.
എന്നാല്‍ തിരുവനന്തപുരത്ത് കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകുന്നതിനോട് ജില്ലാ കമ്മിറ്റിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ കുമ്മനം രാജി പ്രഖ്യാപിച്ച ഉടന്‍ ജില്ലാ കമ്മിറ്റിയിലെ പ്രമുഖര്‍ ഇടപെട്ട് കുമ്മനത്തിനുവേണ്ടി ചുവരെഴുത്ത് നടത്തുകയായിരുന്നു.
ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന കുമ്മനത്തിന് വലിയ വരവേല്‍പ്പ് നല്‍കാനാണ് ബി.ജെ.പി ജില്ലാ ഘടകത്തിന്റെ തീരുമാനം. ഇതോടെ കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്.

 
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുകയും യു.ഡി.എഫ് പട്ടികയ്ക്ക് ഏകദേശ രൂപമാവുകയും ചെയ്ത സാഹചര്യത്തില്‍ അതുകൂടി പരിഗണിച്ചുള്ള ചര്‍ച്ചകളാകും ബി.ജെ.പിയില്‍ നടക്കുക.
അതിനാല്‍ മുതിര്‍ന്ന നേതാക്കളെ തന്നെ കളത്തിലിറക്കാനാണ് ആലോചന. എ പ്ലസ് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് പുറത്തെ പ്രമുഖരെക്കാള്‍ നേതാക്കള്‍ക്ക് തന്നെയാണ് മുന്‍തൂക്കം നല്‍കുന്നത്. പത്തനംതിട്ടയില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയോ ജന. സെക്രട്ടറി കെ. സുരേന്ദ്രനോ സ്ഥാനാര്‍ഥിയാകും. ജില്ലാ ഘടകത്തിന് പിള്ളയെക്കാള്‍ ശബരിമല സമരം നയിച്ച കെ. സുരേന്ദ്രനോടാണ് താല്‍പര്യം.
തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ്റിങ്ങലില്‍ പി.കെ കൃഷ്ണദാസ്, കണ്ണൂരില്‍ സി.കെ പത്മനാഭന്‍, കോഴിക്കോട് എം.ടി രമേശ്, ചാലക്കുടി എ.എന്‍ രാധാകൃഷ്ണന്‍, പാലക്കാട് ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  13 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago