പൊലിവ് പദ്ധതിക്ക് തുടക്കമായി
ഗുരുവായൂര്‍: കുടുംബശ്രീ മിഷന്റെ പഞ്ചശീലതത്വത്തിലധിഷ്ഠിതമായ ജൈവ പച്ചക്കറി കൃഷി 'പൊലിവി'ന് ജില്ലയില്‍ തുടക്കമായി. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം ചെയ്തു.
സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരിക്കെ പാര്‍ട്ടി നടത്തിയ ജൈവ പച്ചക്കറി കൃഷിയില്‍ നിന്നുണ്ടായ അനുഭവം പങ്കുവച്ചാണ് മന്ത്രി പ്രസംഗം തുടങ്ങിയത്.
കൃഷി ചെയ്തുണ്ടാക്കിയ ഉല്പന്നങ്ങള് വില്ക്കാനുണ്ടായ പ്രയാസം വിവരിച്ച അദ്ദേഹം ഇടത്തട്ടുകാരുടെ ചൂഷണത്തിന് വിധേയരാകാതെ ഉല്പന്നങ്ങള് സംഭരിച്ച് വിപണിയിലെത്തിക്കാന്‍ കഴിയണമെന്ന് ഉപദേശിച്ചു.
കുടുംബശ്രീക്കാരുടെ കൃഷിയുല്പന്നങ്ങള് കൃഷി, സഹകരണവകുപ്പുകളുടെ സ്റ്റോറുകളിലൂടെ വിറ്റഴിക്കാന്‍ സംവിധാനമേര്പ്പെടുത്തുമെന്നും ഉല്പന്നങ്ങള് സംഭരിക്കാന്‍ ഡെലിവറി വാനുകള്‍ ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഏതൊരു രംഗത്തും വിജയക്കൊടി പാറിച്ച കുടുംബശ്രീകാര്‍ക്ക് കൃഷിയിലും വിജയം കൈവരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി.
ഗുരുവായൂര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബിന്ദുവിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ വിത്തുകള്‍ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം.പത്മിനി ടീച്ചര്‍, ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്മാന് കെ.പി വിനോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."