HOME
DETAILS
MAL
നിലപാട് മയപ്പെടുത്തി പി.പി മുകുന്ദന്
backup
March 10 2019 | 20:03 PM
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി മുന്‍നേതാവ് പി.പി മുകുന്ദന് നിലപാട് മയപ്പെടുത്തുന്നു. കുമ്മനം സ്ഥാനാര്‍ഥിയാകുന്ന സാഹചര്യത്തില്‍ മത്സരിക്കുന്ന കാര്യം പുനരാലോചിക്കുമെന്നതാണ് പുതിയ നിലപാട്.
താന്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചാണ് അംഗത്വമെടുത്തത്. അല്ലാതെ മിസ്ഡ് കോളടിച്ചല്ല. പാര്‍ട്ടി ഇപ്പോള്‍ പഴയ ആളുകളെയൊക്കെ തിരിച്ചെടുത്തിട്ടുണ്ട്. തന്നെ ആവശ്യമുണ്ടെങ്കില്‍ പാര്‍ട്ടി തിരിച്ചെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പിന്തുണ നല്കിയ സംഘടനകളുമായും നേതാക്കളുമായും കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."