HOME
DETAILS

ലോക വ്യാപാര സംഘടനാ തലവന്‍ രാജി പ്രഖ്യാപിച്ചു

  
backup
May 16 2020 | 03:05 AM

%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%be-%e0%b4%a4%e0%b4%b2%e0%b4%b5%e0%b4%a8%e0%b5%8d

 


വാഷിങ്ടണ്‍: ലോകം കൊവിഡ് മഹാമാരിയുടെ പ്രയാസമനുഭവിക്കുകയും വ്യാപാര, സാമ്പത്തിക മേഖല സ്തംഭിക്കുകയും ചെയ്ത അതേ സാഹചര്യത്തില്‍ തന്റെ രാജി പ്രഖ്യാപിച്ച് ലോക വ്യാപാര സംഘടനാ തലവന്‍.
ഡബ്ല്യൂ.ടി.ഒ ഡയരക്ടര്‍ ജനറല്‍ റോബര്‍ട്ടോ അസവിദോയാണ് തന്റെ സ്ഥാനത്തിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കേ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജിയുടെ കാരണം വ്യക്തിപരമാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയിലേക്കു നയിച്ചതെന്നാണ് സൂചന. ലോക വ്യാപാര സംഘടനയ്‌ക്കെതിരേ ആരോപണങ്ങളുമായി നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കയെ സംഘടന വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും ചൈനയെ ആവശ്യത്തിലധികം പരിഗണിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
ഡബ്ല്യൂ.ടി.ഒയിലെ ഉന്നതര്‍ രാജിവച്ച് സംഘടനയില്‍ മാറ്റം വേണമെന്നും അല്ലാത്തപക്ഷം സംഘടനയുമായുള്ള ബന്ധം അമേരിക്ക വിച്ഛേദിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
യൂറോപ്യന്‍ യൂനിയനും ജപ്പാനടക്കമുള്ള ചില രാജ്യങ്ങളും സംഘടനയെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റോബര്‍ട്ടോ അസവിദോ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇദ്ദേഹം നേരത്തെ രണ്ടാം തവണയും ഡബ്ല്യൂ.ടി.ഒ തലവനായി തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ രാജിപ്രഖ്യാപനം. ഡയരക്ടര്‍ ജനറലായ താന്‍ ഓഗസ്റ്റ് 31 മുതല്‍ പദവിയില്‍ തുടരില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
62കാരനായ ഈ ബ്രസീലുകാരന് 2021 സെപ്റ്റംബര്‍ വരെ ഡബ്ല്യൂ.ടി.ഒ ഡയരക്ടര്‍ ജനറലായി കാലാവധിയുണ്ടായിരിക്കേയാണ് രാജി. രാജിക്കു കാരണം വ്യക്തിപരമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  19 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago