കുട്ടികള്‍ക്കു രോഗം ബാധിക്കും; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
വാഷിങ്ടണ്‍: കൊവിഡ് വ്യാപനത്തിന്റെ അനന്തരഫലമായി കുട്ടികളില്‍ ശൈശവരോഗങ്ങള്‍ കൂടുതലാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍.
കൊവിഡ് വ്യാപനം കൂടുതലുണ്ടായ രാജ്യത്ത് കുട്ടികളില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രം എന്ന രോഗം വരാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ രോഗം ഏപ്രില്‍ അവസാനത്തില്‍ ബ്രിട്ടനിലെ കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്തതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
നേരത്തെ, കൊവിഡ് വ്യാപനത്തില്‍ ലോകത്ത് അടുത്ത ആറു മാസം ദിവസേന ആറായിരം കുട്ടികള്‍ കൂടുതല്‍ മരിക്കുമെന്ന് യൂനിസെഫ് വ്യക്തമാക്കിയിരുന്നു.
നേരത്തെ കണക്കാക്കിയതിനേക്കാള്‍ ആറായിരം കുട്ടികള്‍കൂടി മരിക്കുമെന്നാണ് യൂനിസെഫ് വ്യക്തമാക്കിയിരുന്നത്. സാധാരണ നിലയില്‍ പ്രതിരോധിക്കാന്‍ കഴിയുന്ന കാരണങ്ങളാലായിരിക്കും ഇത്രയധികം മരണങ്ങള് സംഭവിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."